• Wed. Feb 12th, 2025

24×7 Live News

Apdin News

യുക്മ യോർക് ഷെയർ & ഹംമ്പർ റീജിയന് പുതിയ ഭാരവാഹികൾ – Nri Malayalee | Latest UK News | Latest Kerala News | Breaking News Kerala | Kerala Online News | Malayalam Online Internet News

Byadmin

Feb 11, 2025


Posted By: Nri Malayalee
February 11, 2025

അലക്സ് വർഗ്ഗീസ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ): യുക്മ യോർക് ഷെയർ & ഹംമ്പർ റീജിയണൻ്റെ വാർഷിക പൊതുയോഗവും 2025 -27 വർഷത്തേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ഫെബ്രുവരി 8 ശനിയാഴ്ച വേക്ക്ഫീൽഡിൽ വച്ച് നടത്തപെടുകയുണ്ടായി.

യുക്മ യോർക് ഷെയർ & ഹംമ്പർ റീജണൽ പ്രസിഡൻ്റ് വർഗീസ് ഡാനിയേലിൻ്റെ അധ്യക്ഷതയിൽ കൂടിയ വാർഷീക പൊതുയോഗത്തിൽ ദേശീയ സമിതിയംഗം സാജൻ സത്യൻ സ്വാഗതം ആശംസിച്ചു. സെക്രട്ടറി അമ്പിളി മാത്യൂസ് വാർഷിക റിപ്പോർട്ടും, ട്രഷറർ ജേക്കബ് കളപ്പുരയ്ക്കൽ വാർഷിക കണക്ക് അവതരണവും നടത്തി. റിപ്പോർട്ടും കണക്കും യോഗം ഐക്യകണ്ഠേന പാസ്സാക്കി.

കഴിഞ്ഞ രണ്ടര വർഷക്കാലം നടത്തിയ പ്രവർത്തനങ്ങളിൽ സഹായിക്കുകയും സഹകരിക്കുകയും ചെയ്ത എല്ലാ അസ്സോസ്സിയേഷൻ ഭാരവാഹികൾക്കും പ്രതിനിധികൾക്കും പ്രസിഡൻ്റ് വർഗീസ് ഡാനിയേലും ഭാരവാഹികളും നന്ദി അറിയിച്ചു. ഇക്കാലയളവിൽ റീജിയൻ നേതൃത്വം നൽകിയ പരിപാടികൾ വിജയിപ്പിക്കുവാൻ സ്പോൺസർമാരായിരുന്നവർക്ക് യോഗം പ്രത്യേകം നന്ദി രേഖപ്പെടുത്തി.

തുടർന്ന് യോഗം 2025-27 വർഷത്തേക്കുള്ള തെരഞ്ഞെടുപ്പ് നടപടികൾ ആരംഭിച്ചു. യുക്മ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുകയും വരണാധികളായി ചുമതലപ്പെടുത്തിയിരിക്കുന്നവരുമായ കുര്യൻ ജോർജ്, അലക്സ് വർഗീസ് എന്നിവർ തെരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വം നല്കി.

ജോസ് വർഗ്ഗീസ് (ഹിമ) നാഷണൽ കമ്മറ്റി അംഗമായും, യുക്മ റീജിയണുകളുടെ ചരിത്രത്തിലാദ്യമായി ഒരു വനിത റീജിയണൽ പ്രസിഡൻ്റായും തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ കമ്മിറ്റിയിലെ സെക്രട്ടറി കൂടിയായ അമ്പിളി എസ് മാത്യൂസ് (ഗ്രിംസ്ബി കേരളൈറ്റ്സ്) പ്രസിഡൻ്റായും അജു തോമസ് (ബാൺസലി) ജനറൽ സെക്രട്ടറിയായും ഡോ. ശീതൽ മാർക്ക് ട്രഷററായും ഉൾപ്പെടുന്ന കമ്മറ്റിയെ റീജിയണൽ ജനറൽ കൗൺസിൽ യോഗം ഐക്യകണ്ഡേനെ തെരഞ്ഞെടുത്തു. ജിജോ ചുമ്മാർ (വെക്ഫീൽഡ്)
ഡോ. അഞ്ജു വർഗീസ് (കീത്ത്ലീ) എന്നിവർ വൈസ് പ്രസിഡന്റ്മാരായും ബിജിമോൾ (സ്കാൻതോർപ്പ്) വിമൽ ജോയ് (ബ്രാഡ് ഫോർഡ്) എന്നിവർ ജോയിന്റ് സെക്രട്ടറിമാരായും, അരുൺ ഡൊമനിക് (ഷെഫീൽഡ്) ജോയിന്റ് ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു.

ജേക്കബ് കളപ്പുരക്കൽ (ലീഡ്സ്) ആണ് പി ആർ ഓ. ആതിര മജുനു (ചെസ്റ്റർഫീൽഡ്). ആർട്സ് കോർഡിനേറ്റർ, സുജേഷ് പിള്ള (റോതെർഹാം) സ്പോർട്സ് കോർഡിനേറ്റർ, എൽദോ എബ്രഹാം (ബാസറ്റ്ലോ) വള്ളം കളി കോർഡിനേറ്റർ, അലീന അലക്സ്(ലീഡ്സ്), ഹരി കൃഷ്‌ണൻ (ഷെഫീൽഡ്) എന്നിവർ നഴ്സസ് കോർഡിനേറ്റേർസ് ആയും, ബാബു സെബാസ്റ്റ്യൻ( കീത് ലി) യുക്മ ന്യൂസ്, റൂബിച്ചൻ (യോർക്ക്) ചാരിറ്റി കോർഡിനേറ്റർ എന്നിവരാണ് മറ്റു ഭാരവാഹികൾ.

പുതിയ കമ്മറ്റിക്ക് എല്ലാവിധ ഭാവുകങ്ങളും ആശംസകളും സ്ഥാനമൊഴിയുന്ന കമ്മിറ്റിയും വരണാധികാരികളും ആശംസിച്ചു.

By admin