• Tue. Feb 11th, 2025

24×7 Live News

Apdin News

“യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള ” ; ഫസ്റ്റ് ലുക്ക് പോസ്റ്റർ

Byadmin

Feb 10, 2025


“ഉപചാരപൂർവ്വം ഗുണ്ട ജയൻ ”എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള ” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രശസ്ത ചലച്ചിത്ര താരങ്ങളായ പൃഥ്വിരാജ് സുകുമാരൻ, ദുൽഖർ സൽമാൻ തുടങ്ങിയവരുടെ സോഷ്യൽ മീഡിയ പേജിലൂടെ റിലീസ് ചെയ്തു. രഞ്ജിത്ത് സജീവ്, ജോണി ആന്റണി, ഇന്ദ്രൻസ്, മനോജ് കെ ജയൻ, ഡോക്ടർ റോണി, മനോജ് കെ യു, സംഗീത, മീര വാസുദേവ്,മഞ്ജു പിള്ള, സാരംഗി ശ്യാം, തുടങ്ങിയവർക്കൊപ്പം അൽഫോൻസ് പുത്രൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ഫ്രാഗ്രന്റ്‌ നേച്ചർ ഫിലിം ക്രിയേഷൻസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറിൽ ആൻ, സജീവ്,അലക്സാണ്ടർ മാത്യു എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സിനോജ് പി അയ്യപ്പൻ നിർവഹിക്കുന്നു. മൈക്ക്,ഖൽബ്, ഗോളം എന്നി ചിത്രങ്ങൾക്ക് ശേഷം രഞ്ജിത്ത് സജീവ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണിത്. ശബരീഷ് വർമ്മ എഴുതിയ വരികൾക്ക് രാജേഷ് മുരുകേശൻ (നേരം,പ്രേമം ഫെയിം) സംഗീതം പകരുന്നു. എഡിറ്റർ-അരുൺ വൈഗ. ലൈൻ പ്രൊഡ്യൂസർ-ഹാരിസ് ദേശം,പ്രൊഡക്ഷൻ കൺട്രോളർ-റിനി ദിവാകർ,കല-സുനിൽ കുമരൻ,മേക്കപ്പ്-ഹസ്സൻ വണ്ടൂർ,വസ്ത്രാലങ്കാരം-മെൽവി ജെ,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-വിനോഷ് കൈമൾ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- കിരൺ റാഫേൽ,സ്റ്റിൽസ്-ബിജിത്ത് ധർമ്മടം, പരസ്യക്കല-ഓൾഡ്മോങ്ക്സ്.ഈരാറ്റുപേട്ട,വട്ടവട, കൊച്ചി, ഗുണ്ടൽപേട്ട്, തിരുവനന്തപുരം, ചെന്നൈ എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള ” ഏപ്രിൽ പതിനേഴിന് പ്രദർശനത്തിനെത്തും.പി ആർ ഒ-എ എസ് ദിനേശ്

By admin