• Mon. Nov 3rd, 2025

24×7 Live News

Apdin News

യുനെസ്‌കോയുടെ ഗ്യാസ്‌ട്രോണമി നഗരമായി ലഖ്‌നൗ

Byadmin

Nov 2, 2025


യുനെസ്‌കോയുടെ ക്രിയേറ്റീവ് സിറ്റീസ് ഓഫ് ഗ്യാസ്‌ട്രോണമി പട്ടികയില്‍ ഇടംപിടിച്ച് ലഖ്‌നൗ. 2019-ല്‍ ഈ ബഹുമതി ലഭിച്ച ഹൈദരാബാദിന് ശേഷം, 100-ല്‍ അധികം രാജ്യങ്ങളിലായുള്ള 408 ക്രിയേറ്റീവ് സിറ്റികളുടെ ശൃംഖലയില്‍ ഉള്‍പ്പെടുന്ന രണ്ടാമത്തെ ഇന്ത്യന്‍ നഗരമായി മാറിയിരിക്കുകയാണ് ലഖ്‌നൗ.

സംസ്‌കാരം, കല, ഭക്ഷണം എന്നിവയില്‍ അസാധാരണമായ സര്‍ഗാത്മകത പ്രകടിപ്പിച്ച നഗരങ്ങളാണ് ഈ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്. ഈ വര്‍ഷം ക്രിയേറ്റീവ് സിറ്റീസ് നെറ്റ്വര്‍ക്കിലേക്ക് 58 നഗരങ്ങള്‍ ചേര്‍ക്കപ്പെട്ടു.

ചരിത്രത്തിലും തനിമയിലും അധിഷ്ഠിതമായ, ആഴത്തില്‍ വേരൂന്നിയ പാചക സംസ്‌കാരമുള്ള നഗരത്തിനാണ് ക്രിയേറ്റീവ് സിറ്റി ബഹുമതി ലഭിക്കുക. ഭക്ഷ്യ വിപണികള്‍, പരമ്പരാഗത ചേരുവകള്‍, പാചകക്കാരടങ്ങുന്നവര്‍, തലമുറകള്‍ കൈമാറിവന്ന പാചകക്കുറിപ്പുകള്‍ എന്നിവയെല്ലാം അന്തിമ പട്ടിക തയ്യാറാക്കുമ്പോള്‍ പരിഗണിക്കപ്പെടും.

സുസ്ഥിരത യുനെസ്‌കോയുടെ മറ്റൊരു പ്രധാന ഘടകമാണ്. അതോടൊപ്പം പരിസ്ഥിതിയോടുള്ള ബഹുമാനം, ജൈവവൈവിധ്യത്തെയും പോഷണത്തെയും കുറിച്ചുള്ള അവബോധവും വിദ്യാഭ്യാസവും ഇതില്‍ ഉള്‍പ്പെടുന്നു. ഓരോ നാല് വര്‍ഷം കൂടുമ്പോഴും തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങള്‍ അവരുടെ പ്രതിബദ്ധത പിന്നീടും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ അവലോകനത്തിന് വിധേയമാക്കപ്പെടും.

ബഹുമതിയുടെ പ്രത്യേകതകള്‍
ക്രിയേറ്റീവ് സിറ്റീസ് നെറ്റ്‌വര്‍ക്കിന്റെ ഭാഗമാകുന്നതിലൂടെ, ലഖ്‌നൗവിന് ഇനിപ്പറയുന്ന പ്രധാന പ്രവര്‍ത്തന മേഖലകളില്‍ മറ്റ് അംഗനനഗരങ്ങളുമായി ചേര്‍ന്ന് പഠിക്കാനും പ്രചോദനം ഉള്‍ക്കൊള്ളാനും പങ്കാളികളാകാനും അവസരം ലഭിക്കും;

അനുഭവങ്ങളും അറിവുകളും മികച്ച രീതികളും പങ്കുവെക്കല്‍

പൊതു-സ്വകാര്യ മേഖലകളെയും സിവില്‍ സമൂഹത്തെയും ബന്ധിപ്പിക്കുന്ന പൈലറ്റ് പ്രോജക്റ്റുകള്‍, പങ്കാളിത്ത ങ്ങള്‍, സംരംഭങ്ങള്‍

പ്രൊഫഷണല്‍, കലാപരമായ വിനിമയ പരിപാടികളും നെറ്റ്‌വര്‍ക്കുകളും

ക്രിയേറ്റീവ് സിറ്റികളുടെ അനുഭവങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍,ഗവേഷണങ്ങള്‍, വിലയിരുത്തലുകള്‍

സുസ്ഥിര നഗരവികസനത്തിനായുള്ള നയങ്ങളും നടപടികളും

ആശയവിനിമയവും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും

ലഖ്‌നൗവിലെ ഭക്ഷണസംസ്‌കാരം
അവദി ലഖ്‌നൗവിലെ പേരുകേട്ട പാചകരീതിയാണ്. ദം ഫുക്ത് ബിരിയാണി, കബാബുകള്‍ തുടങ്ങിയ വിഭവങ്ങള്‍ക്ക് പേരുകേട്ട നഗരമാണിത്.

By admin