• Wed. Apr 2nd, 2025

24×7 Live News

Apdin News

യുപിഐ, എടിഎം ഉപയോ​ഗിച്ചും പ്രൊവിഡന്റ് ഫണ്ട് പിൻവലിക്കാം; മാറ്റം ഈ വർഷം മേയ് അവസാനമോ ജൂൺ മാസമോ

Byadmin

Mar 31, 2025





ന്യൂഡൽഹി: ഇനി യുപിഐ വഴി പ്രൊവിഡന്റ് ഫണ്ട്(പിഎഫ്) പിൻവലിക്കാൻ സാധിക്കുന്ന സുപ്രധാന നീക്കവുമായി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ. ഇതിനായി നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ശുപാർശ തൊഴിൽ മന്ത്രാലയം അംഗീകരിച്ചു കഴിഞ്ഞു. യുപിഐ, എടിഎം അധിഷ്ഠിത പി എഫ് പിൻവലിക്കലുകൾ ആരംഭിക്കുന്നതോടെ ഇന്ത്യയുടെ ഡിജിറ്റൽ സാമ്പത്തിക പരിവർത്തനത്തിൽ ഒരു സുപ്രധാന നാഴികക്കല്ലായി ഇത് മാറും.

ഇതിന്റെ അടിസ്ഥാനത്തിൽ ഈ വർഷം മേയ് അവസാനമോ ജൂൺ മാസമോ പിഎഫ് അംഗങ്ങൾക്ക് യുപിഐ, എടിഎം എന്നിവ വഴി പണം പിൻവലിക്കാൻ കഴിയുമെന്നാണ് തൊഴിൽ മന്ത്രാലയം അറിയിക്കുന്നത്.

മാത്രമല്ല യുപി ഐയിൽ നേരിട്ട് പിഎഫ് അക്കൗണ്ട് ബാലൻസ് കാണാനും ഒരു ഓട്ടോമേറ്റഡ് സിസ്റ്റം വഴി ഒരു ലക്ഷം രൂപ വരെ ഒറ്റയടിക്ക് പിൻവലിക്കാനും കഴിയുമെന്ന് അവർ വ്യക്തമാക്കി. കൂടാതെ ക്ലെയിം പ്രോസസ്സിങ് സമയം വെറും മൂന്ന് ദിവസമായി കുറച്ചു. 95 ശതമാനം ക്ലെയിമുകളും ഇപ്പോൾ ഓട്ടോമേറ്റഡ് ആയിട്ടുണ്ട്. പ്രക്രിയ കൂടുതൽ ലളിതമാക്കാനും പദ്ധതിയിടുന്നുണ്ടെന്നും മന്ത്രാലയം അറിയിക്കുന്നുണ്ട്. രാജ്യത്തൊട്ടാകെ 147 പ്രാദേശിക ഓഫീസുകളിലായി പ്രതിമാസം 10-12 ലക്ഷം പുതിയ അംഗങ്ങളെ ചേർക്കുന്നതായും അവർ വ്യക്തമാക്കി.



By admin