• Thu. Aug 21st, 2025

24×7 Live News

Apdin News

യുവനേതാവ് ഫൈവ് സ്റ്റാർ ഹോട്ടലിലേയ്ക്ക് ക്ഷണിച്ചെന്ന് യുവ മാധ്യമ പ്രവ‍ർത്തകയുടെ വെളിപ്പെടുത്തൽ

Byadmin

Aug 21, 2025





കൊച്ചി: യുവനേതാവ് ഫൈവ് സ്റ്റാർ ഹോട്ടലിലേയ്ക്ക് ക്ഷണിച്ചെന്ന് യുവ മാധ്യമ പ്രവ‍ർത്തകയും അഭിനേത്രിയുമായി റിനി ആൻ ജോ‍ർജ്. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ടതിന് പിന്നാലെയാണ് യുവനേതാവിൽ നിന്ന് മോശം അനുഭവം ഉണ്ടായതെന്നാണ് വെളിപ്പെടുത്തൽ. ‘ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ റൂം എടുക്കാം, വരണമെന്ന് പറഞ്ഞു എന്നായിരുന്നു റിനിയുടെ വെളിപ്പെടുത്തൽ.

യുവനേതാവ് അശ്ലീല സന്ദേശങ്ങൾ അയച്ചെന്നും മോശം സന്ദേശങ്ങൾ അയച്ചത് ഷോക്കിങായിരുന്നുവെന്നും റിനി വെളിപ്പെടുത്തി. അശ്ലീല മെസേജ് അയച്ചപ്പോൾ ഇങ്ങനെ ചെയ്യരുതെന്ന് പറഞ്ഞു. എന്നാൽ പ്രമാദമായ സ്ത്രീ പീഡനക്കേസുകളിൽപ്പെട്ട രാഷ്ട്രീയ നേതാക്കൾക്ക് എന്ത് സംഭവിക്കും എന്നാണ് തിരിച്ച് ചോദിച്ചതെന്നും യുവ മാധ്യമ പ്രവർത്തക വെളിപ്പെടുത്തി. സമീപകാലത്ത് സോഷ്യൽ മീഡിയയിൽ ഇതേ വ്യക്തിയെക്കുറിച്ച് ആരോപണം ഉയർന്നിരുന്നുവെന്നും റിനി ചൂണ്ടിക്കാണിച്ചു. ഹൂ കെയേഴ്സ് എന്നാണ് ഇയാളുടെ ആറ്റിറ്റ്യൂഡ് എന്നും റിനി വെളിപ്പെടുത്തി. ആരും മുന്നോട്ട് വരാതിരുന്നത് കൊണ്ടാണ് താനിപ്പോൾ തുറന്നു പറയുന്നത്. പല സ്ത്രീകൾക്കും സമാന അനുഭവം ഉണ്ടായി. ആരും തുറന്നു പറയാൻ തയാറാകാത്തതാണെന്നും റിനി വ്യക്തമാക്കി.

ആ വ്യക്തിക്ക് who cares എന്ന Attitude ആണ് ഉള്ളതെന്നും ആ വ്യക്തി ഒരു habitual offender ആണെന്ന് തിരിച്ചറിഞ്ഞുവെന്നും അതിനാലാണ് കാര്യങ്ങൾ തുറന്ന് പറയാൻ മുന്നോട്ട് വന്നതെന്നും റിനി ആൻ ജോ‍ർജ് വ്യക്തമാക്കി. നേതാവിന്റെ പേര് പറയാൻ ഉദ്ദേശിക്കുന്നില്ലെന്നും ഇയാളിൽ നിന്നും വലിയ പ്രശ്‌നങ്ങൾ നേരിട്ട പെൺകുട്ടികൾ പ്രതികരിക്കാൻ വേണ്ടിയാണ് ഇപ്പോൾ തുറന്ന് പറഞ്ഞതെന്നും റിനി മാധ്യമങ്ങളോട് പറഞ്ഞു. പല ഫോറങ്ങളിലും പരാതി പറഞ്ഞിട്ടുണ്ട്. അതിന് കിട്ടിയത് ഹൂ കെയേഴ്‌സ് ആറ്റിറ്റിയൂഡാണെന്നും റിനി പറഞ്ഞു.



By admin