മനാമ: മുഹറഖിലെ യൂണിവേഴ്‌സിറ്റി കെട്ടിടത്തിന് മുകളില്‍ മിസൈലിന്റെ അവശിഷ്ടങ്ങള്‍ പതിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റവരെ സന്ദര്‍ശിക്കുന്നതിനും അവരുടെ ചികിത്സാ നടപടികള്‍ വിലയിരുത്തുന്നതിനുമായി റോയല്‍ മെഡിക്കല്‍ സര്‍വീസസ് കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ഡോ. ഷെയ്ഖ് ഫഹദ് ബിന്‍ ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ കിംഗ് ഹമദ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ എത്തി.
പരിക്കേറ്റവര്‍ക്ക് ആവശ്യമായ മികച്ച പരിചരണം ഉറപ്പാക്കുന്നതിനായി എല്ലാ സൗകര്യങ്ങളും, മെഡിക്കല്‍-നഴ്‌സിംഗ് ജീവനക്കാരെയും സജ്ജമാക്കിയതായി അദ്ദേഹം വ്യക്തമാക്കി. പരിക്കേറ്റവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും അവര്‍ക്ക് തുടര്‍ച്ചയായ നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. എത്രയും വേഗം സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്താന്‍ അവരെ സഹായിക്കുന്നതിനായി ആരോഗ്യ സംവിധാനം പൂര്‍ണ്ണ സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിവിധ അടിയന്തര സാഹചര്യങ്ങളെ കാര്യക്ഷമമായി നേരിടാന്‍ ആര്‍എംഎസിന് കീഴിലുള്ള എല്ലാ ആശുപത്രികളും മെഡിക്കല്‍ കേന്ദ്രങ്ങളും സജ്ജമാണെന്ന് ഡോ. ഷെയ്ഖ് ഫഹദ് ബിന്‍ ഖലീഫ ഊന്നിപ്പറഞ്ഞു. കിംഗ് ഹമദ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ മെഡിക്കല്‍ സംഘം ഉയര്‍ന്ന നിലവാരത്തിലുള്ള ചികിത്സാ മാനദണ്ഡങ്ങള്‍ പാലിച്ച് കേസുകള്‍ കൈകാര്യം ചെയ്ത രീതിയെയും അവരുടെ ഏകോപനത്തെയും അദ്ദേഹം പ്രശംസിച്ചു.
The post യൂണിവേഴ്‌സിറ്റി കെട്ടിടത്തില്‍ മിസൈല്‍ അവശിഷ്ടങ്ങള്‍ പതിച്ച് പരിക്കേറ്റവരെ ആര്‍എംഎസ് കമാന്‍ഡര്‍ സന്ദര്‍ശിച്ചു appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.