• Tue. Feb 25th, 2025

24×7 Live News

Apdin News

യൂറോപ്പിലെ അഭയാര്‍ത്ഥി കേന്ദ്രമായി അയര്‍ലണ്ട്; തെരുവുകൾ ഒട്ടും സുരക്ഷിതമല്ല! പ്രതിഷേധം ശക്തം – Nri Malayalee | Latest UK News | Latest Kerala News | Breaking News Kerala | Kerala Online News | Malayalam Online Internet News

Byadmin

Feb 24, 2025


Posted By: Nri Malayalee
February 24, 2025

സ്വന്തം ലേഖകൻ: അയര്‍ലന്റില്‍ കുടിയേറ്റ വിരുദ്ധ കാലം രൂക്ഷമാകുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ രാജ്യത്തേക്ക് എത്തിയ അഭയാര്‍ത്ഥികളുടെ എണ്ണത്തില്‍ 300 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് മുന്‍പില്ലാത്ത വിധം എക്കാലത്തേയും ഉയര്‍ന്ന നിലയില്‍ കുടിയേറ്റ വിരുദ്ധര്‍ ആക്രമണങ്ങളുമായി തെരുവിലേക്ക് ഇറങ്ങിയിരിക്കുന്നത്.

തലസ്ഥാനമായ ഡബ്ലിനില്‍ അടക്കം അരങ്ങേറുന്ന ഭയപ്പെടുത്തുന്ന ആക്രമണങ്ങളുടെ വീഡിയോ പുറത്തു വന്നിരിക്കുകയാണ്. ബസുകള്‍ അടക്കം ആക്രമിക്കുന്നതും തെരുവുകല്‍ കത്തിക്കുത്ത് ആക്രമണങ്ങള്‍ നടക്കുന്നതും അടക്കം കൂട്ടക്കൊലകളും അരങ്ങേറുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. മറ്റു ചിലയിടങ്ങളില്‍, നഗരവും ജനജീവിതവും സുരക്ഷിതമാന്‍ പട്രോളിംഗ് ശക്തമായി തന്നെ നടത്തുന്നുണ്ട്. മാത്രമല്ല, കുടിയേറ്റ വിരുദ്ധരുടെ പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്താന്‍ പോലീസ് കലാപ കവചങ്ങളും കുരുമുളക് സ്‌പ്രേയും ഉപയോഗിക്കുന്നത് കാണാം.

അതേസമയം, അയര്‍ലന്റിലേക്ക് നടന്ന കുടിയേറ്റ കണക്കുകള്‍ പുറത്തു വന്നിട്ടുണ്ട്. 202324 വര്‍ഷക്കാലയളവില്‍ 150,000 പേരാണ് അയര്‍ലണ്ടിലേക്ക് താമസം മാറിയിരിക്കുന്നതെന്ന് സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഇത് 17 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന സംഖ്യയാണ്. അവരില്‍ പലരെയും മധ്യ ഡബ്ലിനിലെ ദരിദ്ര പ്രദേശങ്ങളിലോ ചെറിയ പ്രവിശ്യാ പട്ടണങ്ങളിലോ ആണ് താമസിപ്പിച്ചിരിക്കുന്നത്. ഇതില്‍ 30,000 പേര്‍ മാത്രമാണ് തിരിച്ചെത്തിയ ഐറിഷ് പൗരന്മാരായി ഉണ്ടായിരുന്നത്.

സ്വന്തം രാജ്യം വിട്ട് അയര്‍ലന്റിലേക്ക് അഭയാര്‍ത്ഥി പദവി ആവശ്യപ്പെട്ടവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവും ഉണ്ടായിട്ടുണ്ട്. 2017ല്‍ 7244 പേര്‍ മാത്രമാണ് വന്നതെങ്കില്‍ ഇപ്പോഴത് 33,000 ത്തിലേക്ക് എത്തിയിട്ടുണ്ട്. ആഫ്രിക്കയില്‍ നിന്നും മിഡില്‍ ഈസ്റ്റില്‍ നിന്നുമുള്ള അഭയാര്‍ത്ഥികള്‍ക്ക് പുറമേ, റഷ്യയുടെ ഉക്രെയ്ന്‍ അധിനിവേശത്തെത്തുടര്‍ന്ന് 100,000 അഭയാര്‍ത്ഥികളും ഇതോടൊപ്പം രാജ്യത്തേക്ക് ഒഴുകിയെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ ഓരോരുത്തര്‍ക്കും ഒരു ദിവസം 70 പൗണ്ട് ചിലവ് വരുമെന്നാണ് കണക്ക്. രണ്ട് വര്‍ഷത്തിനുള്ളില്‍ ഈ കണക്ക് മൂന്നിലൊന്നായി വര്‍ദ്ധിച്ചു. കഴിഞ്ഞ വര്‍ഷം അവസാനം ഐറിഷ് അഭയാര്‍ത്ഥി കൗണ്‍സില്‍ വെളിപ്പെടുത്തിയത് അയര്‍ലണ്ടില്‍ 3,001 അഭയാര്‍ത്ഥികള്‍ക്ക് വീടില്ലെന്നായെന്നാണ്.

അതേസമയം, യുക്രേനിയന്‍ അഭയാര്‍ത്ഥികളെ പാര്‍പ്പിക്കുന്നതിനുള്ള ബജറ്റ് 2023-ല്‍ 910 മില്യണ്‍ പൗണ്ടില്‍ നിന്ന് ഈ വര്‍ഷം 340 മില്യണ്‍ പൗണ്ടില്‍ താഴെയായി കുറച്ചു. ഈ കുറവ് തുടരുമെന്ന് പ്രതീക്ഷിക്കുന്നതായാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഒരു കാലത്ത് അധികം ആള്‍ത്താമസമോ തിരക്കുകളോ ഇല്ലാതെ കഴിഞ്ഞിരുന്ന നഗരങ്ങള്‍ ഇപ്പോള്‍ നൂറുകണക്കിന് അഭയാര്‍ത്ഥികളുടെ വാസസ്ഥലങ്ങളായി മാറിയിരിക്കുകയാണ്.

മാത്രമല്ല, ഡബ്ലിനിലെ ഗ്രാന്‍ഡ് കനാലിനോട് ചേര്‍ന്ന് ടെന്റ് സിറ്റികളും സ്ഥാപിച്ചിട്ടുണ്ട്. അഭയാര്‍ത്ഥികളുടെ ക്രമാതീതമായ ഈ ഒഴുക്കിനെതിരെ തീവ്ര വലതുപക്ഷ വികാരം കൊടുമ്പിരി കൊള്ളുന്ന സാഹചര്യത്തില്‍ രാജ്യം ഒരു പ്രതിസന്ധിയിലാണെന്നാണ് റിപ്പോര്‍ട്ട്. കുടിയേറ്റക്കാരുടെ ഒഴുക്ക് വീടില്ലാത്തവരുടെ എണ്ണത്തിലെ വര്‍ദ്ധനവിന് കാരണമായെന്ന് അയര്‍ലന്‍ഡിലെ ഇടതുപക്ഷ രാഷ്ട്രീയക്കാര്‍ പോലും സമ്മതിക്കുന്നുണ്ട്.

By admin