• Tue. Oct 7th, 2025

24×7 Live News

Apdin News

രണ്ടാമത് ബികെഎസ് ഓപ്പണ്‍ ജൂനിയര്‍ & സീനിയര്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് 18 മുതല്‍

Byadmin

Oct 7, 2025


മനാമ: ബഹ്റൈന്‍ കേരളീയ സമാജം സംഘടിപ്പിക്കുന്ന രണ്ടാമത് ബികെഎസ് ഓപ്പണ്‍ ജൂനിയര്‍ & സീനിയര്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഒക്ടോബര്‍ 18 മുതല്‍ 26 വരെ സമാജം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും. കായികക്ഷമത, മത്സരം, ഐക്യം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം സമൂഹത്തിലെ കഴിവുറ്റ ബാഡ്മിന്റണ്‍ കളിക്കാരെ ഒരുമിപ്പിക്കാനാണ് ടൂര്‍ണമെന്റ് ലക്ഷ്യമിടുന്നതെന്ന് സമാജം പ്രസിഡന്റ് പിവി രാധാകൃഷ്ണപിള്ളയും വര്‍ഗ്ഗീസ് കാരക്കലും അറിയിച്ചു.

വിവിധ മത്സര ഇനങ്ങളിലായി ജൂനിയര്‍ സീനിയര്‍ വിഭാഗങ്ങളിലായി നടക്കുന്ന ടൂര്‍ണ്ണമെന്റിന്റെ രജിസ്ട്രേഷന്‍ ആരംഭിച്ചതായി ഇന്‍ഡോര്‍ ഗെയിംസ് സെക്രട്ടറി നൗഷാദ് മുഹമ്മദ് അറിയിച്ചു. രജിസ്ട്രേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 10 ആണ്.

താല്‍പര്യമുള്ളവര്‍ക്ക് ഔദ്യോഗിക ലിങ്ക് tournamentsoftware.com/tournament/36F5D53A-4A31-4795-83D6-F6A98AEC90E1 വഴി രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: നൗഷാദ് മുഹമ്മദ് (ഇന്‍ഡോര്‍ ഗെയിംസ് സെക്രട്ടറി) 973 3977 7801, പോള്‍സണ്‍ ലോനപ്പന്‍ (ടൂര്‍ണമെന്റ് ഡയറക്ടര്‍) 973 3916 5761, ജെയിംസ് ജോസഫ് (ജനറല്‍ കണ്‍വീനര്‍) 973 3307 8662.

 

The post രണ്ടാമത് ബികെഎസ് ഓപ്പണ്‍ ജൂനിയര്‍ & സീനിയര്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് 18 മുതല്‍ appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.

By admin