• Wed. Sep 30th, 2026

24×7 Live News

Apdin News

രാകുൽ പ്രീതിന്റെയും ഭർതൃപിതാവിന്റെയും ഓഫീസുകളിൽ ആദായനികുതി പരിശോധന; നടപടി 12 ഇടങ്ങളിൽ ഒരേസമയം

Byadmin

Sep 30, 2026


ബോളിവുഡിലെ പ്രമുഖ വ്യക്തികളുടെ വീടുകളിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് പരിശോധന. നടി രാകുൽ പ്രീത് സിംഗ്, ഭർതൃപിതാവും ചലച്ചിത്ര നിർമാതാവുമായ വഷു ഭഗ്നാനി, നിർമാണ കമ്പനിയായ പനോരമ സ്റ്റുഡിയോസ് എന്നിവരുമായി ബന്ധപ്പെട്ട 12 ഇടങ്ങളിൽ ഒരേസമയത്തായിരുന്നു റെയ്ഡ്. മുംബൈ ആദായനികുതി വകുപ്പിലെ ഉദ്യോഗസ്ഥർ വിവിധ സംഘങ്ങളായി തിരിഞ്ഞായിരുന്നു പരിശോധന.

സിനിമാ നിർമാണവുമായി ബന്ധപ്പെട്ട് വിദേശത്തേക്ക് പണം അയച്ചതിൽ സാമ്പത്തിക ക്രമക്കേട് നടന്നിട്ടുണ്ടെന്ന സംശയത്തെ തുടർന്നാണ് നടപടിയെന്നാണ് റിപ്പോർട്ടുകൾ. പരിശോധനയുടെ ഭാഗമായി ഉദ്യോഗസ്ഥർ സാമ്പത്തിക രേഖകളും മറ്റ് വിവരങ്ങളും വിശദമായി പരിശോധിച്ചുവരികയാണ്. കൂടുതൽ വിവരങ്ങൾ ആദയനികുതി വകുപ്പ് പുറത്തുവിട്ടിട്ടില്ല.

നിലവിൽ നടക്കുന്ന റെയ്ഡുകൾ പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമാണെന്നും വ്യക്തികളോ സ്ഥാപനങ്ങളോ തട്ടിപ്പ് നടത്തിയതായി ഔദ്യോഗികമായി നിഗമനത്തിൽ എത്തിയിട്ടില്ലെന്നുമാണ് റിപ്പോർട്ടുകൾ.

നടനും നിർമാതാവുമായ ജാക്കി ഭഗ്നാനിയുടെ പങ്കാളിയാണ് നടി രാകുൽ പ്രീത് സിംഗ്. ജാക്കി ഭഗ്നാനിയുടെ പിതാവ് വഷു ഭഗ്നാനി ബോളിവുഡിലെ പ്രമുഖ നിർമാതാക്കളിൽ ഒരാളാണ്. ‘കൂലി നമ്പർ 1’ (1995), ‘ഹീറോ നമ്പർ 1’ (1997), ‘ബീവി നമ്പർ 1’ (1999) എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾ ഉൾപ്പെടെ നാൽപ്പതിലേറെ സിനിമകൾ നിർമിച്ച ബാനറാണ് ഇവരുടെ ഉടമസ്ഥതയിലുള്ള പൂജ എന്റർടെയ്‌ൻമെന്റ്സ്.

‘റെയ്ഡ്’, ‘ദൃശ്യം’ തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകൾ നിർമിച്ച പ്രമുഖ നിർമാണ-വിതരണ കമ്പനിയാണ് പനോരമ സ്റ്റുഡിയോസ്. മലയാള സിനിമാ മേഖലയിലും ഇവർ സജ്ജീവമാണ്.

By admin