
ന്യൂഡൽഹി: രാജസ്ഥാൻ അതിർത്തിക്ക് സമീപം വ്യോമ അഭ്യാസത്തിനൊരുങ്ങി ഇന്ത്യ. പടിഞ്ഞാറൻ അതിർത്തി പ്രദേശത്താണ് ഇന്ത്യയുടെ വ്യോമാഭ്യാസം. ഇതുവഴിയുള്ള വിമാനങ്ങൾക്ക് അടുത്ത 2 ദിവസത്തേക്ക് വ്യോമപാത ഒഴിവാക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം, ജമ്മു കശ്മീരിലെ പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകര സംഘത്തിലുണ്ടായിരുന്നു എന്നു സംശയിക്കപ്പെടുന്ന ഒരാൾ അറസ്റ്റിലായിട്ടുണ്ട്. അഹമ്മദ് ബിലാൽ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ബൈസരൻ വാലിക്കു സമീപത്തു നിന്നാണ് ഇയാൾ പിടിയിലായതെന്നാണ് വിവരം.