• Thu. Oct 31st, 2024

24×7 Live News

Apdin News

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പാന്‍ക്രിയാസ് ദാതാവായി രണ്ടുവയസുകാരന്‍, പുതുജന്മം നല്‍കിയത് നാലുപേര്‍ക്ക്

Byadmin

Oct 31, 2024





ഇന്ത്യയിലെ ഏറ്റവും പ്രായംകുറഞ്ഞ പാന്‍ക്രിയാസ് ദാതാവായി രണ്ടുവയസുകാരന്‍. പ്രോസ്പര്‍ എന്ന് വിളിപ്പേരുളള ലുണ്ട കയൂംബയെന്ന കെനിയന്‍ സ്വദേശിയായ രണ്ടുവയസുകാരന്‍ ഒരു രോഗിക്ക് പാന്‍ക്രിയാസും വൃക്കയും നല്‍കിയപ്പോള്‍ മറ്റൊരു രോഗിക്ക് മറ്റൊരു വൃക്കയും നല്‍കി.

കൂടാതെ കാഴ്ചശേഷി ഇല്ലാത്ത രണ്ട് രോഗികളുടെ കാഴ്ച വീണ്ടെടുക്കാനായി കോര്‍ണിയകളും ദാനം ചെയ്യപ്പെട്ടു. അതോടെ നാലുപേര്‍ക്ക് പുതുജീവന്‍ ലഭിച്ചു. ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത നൽകുന്നത്.

ഒക്ടോബര്‍ പതിനേഴിനാണ് വീട്ടില്‍ വീണ് ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒക്ടോബര്‍ 26നാണ് കുട്ടിക്ക് മസ്തിഷ്‌ക മരണം സംഭവിച്ചത്. കുഞ്ഞിന്റെ മരണം ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് കരകയറാന്‍ അവയവങ്ങള്‍ ദാനം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. അതോടെ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പാന്‍ ക്രിയാസ് ദാതാവായി ലുണ്ട കയൂംബ മാറി.

‘കുഞ്ഞിന്റെ മരണം ഞങ്ങളെ തര്‍ത്തു. പക്ഷെ അവന്റെ അവയവങ്ങള്‍ മറ്റുളളവര്‍ക്ക് ജീവനേകുമെന്ന് അറിഞ്ഞ് ഞങ്ങള്‍ ആശ്വസിക്കുന്നു’- പ്രോസ്പറിന്റെ അമ്മ പറഞ്ഞു. അവന്റെ ആത്മാവിനെ ജീവനോടെ നിലനിര്‍ത്താനും ദുരിതമനുഭവിക്കുന്നവര്‍ക്ക് ഇത് പ്രത്യാശയാകുമെന്നും അവര്‍ പറഞ്ഞു.

ചണ്ഡിഗഡിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ ആന്റ് റിസര്‍ച്ചിലെ ഗുരുതരാവസ്ഥയിലുള്ള വൃക്കരോഗികള്‍ക്ക് കുഞ്ഞിന്റെ പാന്‍ക്രിയാസ് പുതിയ പ്രതീക്ഷ നല്‍കി. കുടംബത്തിന്റെ സമ്മതത്തിനൊപ്പം കെനിയ ഹൈക്കമ്മീഷനില്‍ നിന്നുള്ള അനുമതിയും ലഭിച്ചതോടെ ആശുപത്രിയില്‍ അവയമാറ്റ ശസ്ത്രക്രിയകള്‍ നടത്തി.



By admin