• Sat. Dec 21st, 2024

24×7 Live News

Apdin News

രാജ്യാന്തര ചലച്ചിത്ര മേളക്ക് തിരശ്ശീല; സുവർണ്ണ ചകോരം ബ്രസിലീയൻ ചിത്രം ‘മാലു’വിന്

Byadmin

Dec 20, 2024





29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണ്ണ ചകോരം പെഡ്രോ ഫ്രയറിയുടെ ‘മാലു’ സ്വന്തമാക്കി.നിശാഗന്ധിയിൽ വച്ച് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി  പിണറായി വിജയൻ സിനിമയുടെ സംവിധായകൻ  പെഡ്രോ ഫ്രയറിയ്ക്ക് പുരസ്ക്കാരം സമ്മാനിച്ചു. സംവിധായകനും നിര്‍മ്മാതാക്കള്‍ക്കുമായി 20 ലക്ഷം രൂപയും പ്രശസ്തി പത്രവും സുവര്‍ണ്ണ ചകോരത്തിനൊപ്പം  സമ്മാനിച്ചു.

റിയോ ഡി ജനീറോയിലെ തീർത്തും അരക്ഷിതമായൊരു ചേരിയിൽ ജീവിക്കുന്ന അമ്മയായ മാലുവിലൂടെയാണ് കഥ പുരോഗമിക്കുന്നത്. മൂന്ന് തലമുറകളുടെ കഥ പറയുന്ന ചിത്രം ആത്മബന്ധങ്ങളുടെ കൂടെയാണ് ‘

തിരുവനന്തപുരം: ലോകസിനിമാകാഴ്ചകളുടെ ഉത്സവം കൊടിയിറങ്ങി. എട്ട് ദിവസം നീണ്ടുനിന്ന 29-ാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന് ഔദ്യോഗികമായി സമാപനമായി. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് സംവിധായിക പായല്‍ കപാഡിയയ്ക്ക് മുഖ്യമന്ത്രി സമ്മാനിച്ചു. അഞ്ച് ലക്ഷം രൂപയും ഫലകവുമാണ് സമ്മാനം. ഫാസില്‍ മുഹമ്മദ് സംവിധാനം ചെയ്ത ഫെമിനിച്ചി ഫാത്തിമ അഞ്ച് പുരസ്കാരങ്ങള്‍ സ്വന്തമാക്കി.

പ്രത്യേക പരാമര്‍ശം: അനഘ രവി- ചിത്രം, അപ്പുറം, ചിന്മയ സിദ്ദി- ചിത്രം, റിഥം ഓഫ് ദമാം, ഫാസില്‍ മുഹമ്മദ്-തിരക്കഥ, ഫെമിനിച്ചി ഫാത്തിമ ഫിപ്രസി പുരസ്‌കാരം- മി മറിയം, ദി ചില്‍ഡ്രന്‍ ആന്റ് 26 ഒദേഴ്‌സ് മികച്ച മലയാള സിനിമയ്ക്കുള്ള ഫിപ്രസി പുരസ്‌കാരം -ശിവരഞ്ജിനി ജെ, സിനിമ വിക്ടോറിയ ഫിപ്രസി പുരസ്‌കാരം, മികച്ച അന്താരാഷ്ട്ര സിനിമ- ഫെമിനിച്ചി ഫാത്തിമ .

മികച്ച ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരം- ഫെമിനിച്ചി ഫാത്തിമ, സംവിധായകന്‍ ഫാസില്‍ മുഹമ്മദ് പ്രത്യേക ജൂറി പരാമര്‍ശം-മിഥുന്‍ മുരളി, കിസ് വാഗണ്‍ മികച്ച നവാഗത സംവിധായകനുള്ള എഫ്എസ്എസ്‌ഐ കെആര്‍ മോഹനന്‍ പുരസ്‌കാരം- ഇന്ദു ലക്ഷ്മി- സിനിമ അപ്പുറം പ്രത്യേക ജൂറി പരാമര്‍ശം -ഫാസില്‍ മുഹമ്മദ്, ഫെമിനിച്ചി ഫാത്തിമ



By admin