• Mon. Mar 10th, 2025

24×7 Live News

Apdin News

‘രാത്രി 9 മണിക്ക് ക്യൂ നിൽക്കുന്നവർക്കെല്ലാം മദ്യം നൽകണം’; വിവാദ ഉത്തരവ് പിൻവലിച്ച് ബെവ്കോ

Byadmin

Mar 9, 2025


തിരുവനന്തപുരം: രാത്രി 9 മണിക്ക് ക്യൂവിൽ നിൽക്കുന്ന എല്ലാവർക്കും മദ്യം നൽകണമെന്ന വിവാദ ഉത്തരവ് പിൻവലിച്ച് ബെവ്റേജസ് കോർപ്പറേഷൻ. അസിസ്റ്റന്‍റ് ജനറൽ മാനേജർ ടി. മീനാകുമാരി പുറത്തിറക്കിയ ഉത്തരവ് വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വന്നിരുന്നു. എന്നാൽ സംഭവം വിവാദമായതോടെ ഉത്തരവ് പിൻവലിച്ചു.

നിലവിൽ രാവിലെ 10 മുതൽ രാത്രി 10 വരെയാണ് ബെവ്റേജസ് കോർപ്പറേഷന്‍റെ പ്രവൃത്തിസമയം. രാത്രി 9 മണിക്ക് ഷോപ്പുകൾ അടയ്ക്കും.

രാത്രി 9 മണിക്ക് ക്യൂവിൽ ഉള്ളവർക്കെല്ലാം മദ്യം നൽകണമെങ്കിൽ പ്രവൃത്തിസമയം പിന്നെയും വർധിപ്പിക്കേണ്ടി വരും. ഇതാണ് വിവാദങ്ങൾക്കിട വച്ചത്.

By admin