• Sun. Mar 23rd, 2025

24×7 Live News

Apdin News

രാവിലെയും ഉച്ചക്കും ട്രക്കുകള്‍ക്ക് കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് എംപിമാര്‍

Byadmin

Mar 22, 2025


 

മനാമ: ട്രക്കുകള്‍ക്ക് പൊതുനിരത്തില്‍ കൂടുതല്‍ സമയം നിയന്ത്രണം ആവശ്യമാണെന്ന് എംപിമാര്‍ ആവശ്യപ്പെട്ടു. രാവിലെയും ഉച്ചക്കും അര മണിക്കൂര്‍ കൂടി നിയന്ത്രണം നീട്ടണം എന്നാണ് ആവശ്യം. റോഡിലെ തിരക്ക് മുന്‍നിര്‍ത്തിയാണ് ഈ നിര്‍ദേശം.

നിലവില്‍, രാവിലെ 6:30 മുതല്‍ 8:00 വരെയും ഉച്ചക്ക് 2:00 മുതല്‍ 3:00 വരെയും ലോറികള്‍ക്ക് റോഡുകളില്‍ നിരോധനമുണ്ട്. എന്നാല്‍ തിരക്കേറിയ സമയങ്ങളില്‍ ഈ നിയന്ത്രണം പര്യാപ്തമല്ലെന്നാണ് എംപിമാര്‍ പറയുന്നത്. രാവിലെ 6:30 മുതല്‍ 8:30 വരെയും ഉച്ചകഴിഞ്ഞ് 2:00 മുതല്‍ 3:30 വരെയും നിയന്ത്രണം നീട്ടാന്‍ എംപിമാര്‍ നിര്‍ദേശിച്ചു.

എംപി ലുല്‍വ അല്‍ റൊമൈഹിയാണ് ഈ പദ്ധതി മുന്നോട്ടുവെച്ചത്. ഡോ. മുനീര്‍ സെറൂറും ബദര്‍ അല്‍ തമീമിയും പിന്തുണച്ചു. അതേസമയം, നിര്‍ദേശത്തോട് ആഭ്യന്തര മന്ത്രാലയം വിയോജിച്ചു. നിലവിലുള്ള നിയന്ത്രണം ഫലപ്രദമാണെന്നും അധിക പരിമിതികള്‍ ഡെലിവറികളെ തടസ്സപ്പെടുത്തുകയും വ്യാപാരത്തെ തടസ്സപ്പെടുത്തുകയും ചെയ്യുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

എന്നിരുന്നാലും, ഈ നിര്‍ദേശം അംഗീകാരിക്കാന്‍ വിദേശകാര്യ, പ്രതിരോധ, ദേശീയ സുരക്ഷ പാര്‍ലമെന്ററി കമ്മിറ്റി ശുപാര്‍ശ ചെയ്തു. എല്ലാ അംഗങ്ങളും പിന്തുണക്കുകയും ചെയ്തു.

 

The post രാവിലെയും ഉച്ചക്കും ട്രക്കുകള്‍ക്ക് കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് എംപിമാര്‍ appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.

By admin