• Fri. Jan 10th, 2025

24×7 Live News

Apdin News

രൂക്ഷഗന്ധം; പരിശോധനയിൽ വിമാനത്തിന്‍റെ ലാൻഡിംഗ് ഗിയറിൽ 2 മൃതദേഹങ്ങൾ !!

Byadmin

Jan 9, 2025





ഫ്‌ളോറിഡ: വിമാനം ലാൻഡിംഗിനു പിന്നാലെ രൂക്ഷ ഗന്ധം. തുടർന്നു നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് രണ്ട് മൃതദേഹങ്ങൾ. ഫോര്‍ട്ട് ലോഡര്‍ഡെയ്ല്‍-ഹോളിവുഡ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവം. വിമാനത്താവളത്തിലെ പതിവ് പരിശോധനയ്ക്കിടെ ജെറ്റ്ബ്ലൂ വിമാനത്തിന്‍റെ ലാന്‍ഡിംഗ് ഗിയറില്‍ നിന്ന് രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു.

അതേസമയം, മരിച്ചയാളുകൾ ആരാണെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല. ഇവർ എങ്ങനെയാണ് വിമാനത്താവളത്തിലും വിമാനത്തിലും കയറിപ്പറ്റിയതെന്ന കാര്യം ഇനിയും വ്യക്തമായിട്ടില്ല. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. അഴുകിയ നിലയിലുള്ള രണ്ട് പുരുഷന്മാരുടെ മൃതദേഹമാണ് കണ്ടെത്തിയിട്ടുള്ളത്. ന്യൂ​യോ​ര്‍​ക്കി​ലെ ജോ​ണ്‍ എ​ഫ് കെ​ന്ന​ഡി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്നാ​യി​രു​ന്നു വി​മാ​നം ഫോ​ര്‍​ട്ട് ലോ​ഡ​ര്‍​ഡെ​യ്‌​ലി​ലെ​ത്തി​യ​ത്. മരിച്ച നിലയില്‍ കണ്ടെത്തിയവര്‍ എങ്ങന വിമാനത്തില്‍ പ്രവേശിച്ചു എന്നത് സംബന്ധിച്ച് അന്വേഷിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു.



By admin