• Tue. Feb 4th, 2025

24×7 Live News

Apdin News

രോമക്കുപ്പായം അഴിച്ചു, ആരാണ് റെഡ്‌കാർപ്പറ്റിൽ നഗ്നയായ ബിയാങ്ക സെൻസോറി? അമ്പരന്ന് ആരാധകർ

Byadmin

Feb 3, 2025





രാജ്യാന്തരപുരസ്കാര വേദികൾ പലപ്പോഴും ഫാഷന്റെ കൂടി ഇടങ്ങളാണ്. അതുകൊണ്ടു തന്നെ ഇത്തരം പുരസ്കാര ചടങ്ങുകളുടെ റെഡ്കാർപ്പറ്റിൽ താരങ്ങളെ വളരെ ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കാറുള്ളത്. ഫാഷൻ ലോകത്തെ അമ്പരപ്പിച്ചുകൊണ്ടാണ് വിവാദ റാപ്പർ കാന്യെ വെസ്റ്റിന്റെ ഭാര്യയും മോഡലുമായ ബിയാങ്ക സെൻസോറി അറുപത്തിയേഴാമത് ഗ്രാമി പുരസ്കാരത്തിന്റെ റെഡ്കാർപ്പറ്റിൽ എത്തിയത്.

കറുപ്പ് രോമക്കുപ്പായം ധരിച്ചാണ് കാന്യെ വെസ്റ്റിനൊപ്പം ബിയാങ്ക റെഡ്കാർപ്പറ്റിലേക്ക് എത്തിയത്. എന്നാൽ കാണികളെ അമ്പരപ്പിച്ചുകൊണ്ട് ബിയാങ്ക തന്റെ രോമക്കുപ്പായം അഴിച്ചുമാറ്റി പൂർണ നഗ്നയായി കാന്യെ വെസ്റ്റിനൊപ്പം റെഡ്കാർപ്പറ്റിൽ പോസ് ചെയ്തു. വസ്ത്രമാണെന്ന് മനസ്സിലാകാത്തവിധം ശരീരത്തോടു ചേർന്ന ന്യൂഡ് സ്കിൻ ടൈറ്റ് വസ്ത്രത്തിലായിരുന്നു ബിയാങ്കെ റെഡ്കാർപ്പറ്റിൽ നടന്നത്. കറുപ്പ് ടീ ഷർട്ടും പാന്റ്സുമായിരുന്നു കാന്യെയുടെ ഔട്ട്ഫിറ്റ്.

ബിയാങ്കയുടെ ചിത്രങ്ങൾക്കു വലിയ തോതിലുള്ള വിമർശനങ്ങളും ഉയർന്നു. കലിഫോർണിയ നിയമമനുസരിച്ച് നഗ്നതാപ്രദർശനത്തിനു ബിയാങ്കയ്ക്കെതിരെ നടപടിക്കു സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. മനുഷ്യർ പൊതുയിടത്തിൽ പാലിക്കേണ്ട ചിലമര്യാദകളുണ്ട്. മാന്യതയുടെ അതിർ വരമ്പുകൾ ലംഘിക്കുന്നതാണെന്ന രീതിയിലുള്ള വിമര്‍ശനങ്ങളും ഉയർന്നു. ഓസ്ട്രേലിയയിലെ മെൽബണിലാണ് ബിയാങ്ക സെൻസോറി ജനിച്ചത്. മെൽബൺ സർവകലാശാലയിൽ നിന്ന് ആർകിടെക്ചറിൽ ബിരുദം നേടി. ആർക്കിടെക്റ്റായി ജോലി ചെയ്യുന്നതിനിടെയാണ് കാന്യെ വെസ്റ്റിനെ പരിചയപ്പെട്ടത്.

കാന്യെ വെസ്റ്റുമായുള്ള ബന്ധത്തെ തുടർന്നാണ് ബിയാങ്കയുടെ പേര് മാധ്യമങ്ങളുടെ തലക്കെട്ടുകളിൽ ഇടംനേടുന്നത്. 2024ല്‍ ഇരുവരും വിവാഹിതരായെന്ന രീതിയിലുള്ള വാർത്തകൾ പുറത്തു വന്നിരുന്നു. പ്രശസ്ത താരം കിം കർദാഷിയാനുമായി വേർപിരിഞ്ഞ ശേഷമാണ് കാെന്യ വെസ്റ്റിന്റെ പേരിനൊപ്പം ബിയാങ്കയുടെ പേര് കേട്ടുതുടങ്ങിയത്. എന്നാൽ ഇവർ വിവാഹിതരായോ എന്നതു സംബന്ധിച്ച് കൃത്യമായ വിവരങ്ങളില്ല. തന്റെ ഫാഷൻ‌ തിരഞ്ഞെടുപ്പുകളിലൂടെ ബിയാങ്ക വാർത്തകളിൽ ഇടം നേടിയിരുന്നു. 2024ലെ ഗ്രാമി പുരസ്കാര വേദിയിലും കാന്യെ വെസ്റ്റിനൊപ്പം എത്തിയ ബിയാങ്കയുടെ ലുക്ക് ചർച്ചയായിരുന്നു.



By admin