മനാമ: കഴിഞ്ഞ മൂന്ന് രാത്രികളായി, ഈസ ടൗണിലെ ജനങ്ങള്‍ തെരുവിലിറങ്ങി ഹൃദയം നിറഞ്ഞ ഗാനങ്ങള്‍ ആലപിച്ചുകൊണ്ട് റമദാന്‍ മാസത്തോട് വിടപറയുകയാണ്. ബഹ്റൈനിലെമ്പാടുമുള്ള ആളുകളും രാജ്യത്തിന് പുറത്തുനിന്നുള്ളവരും ‘മഹാന്മാരുടെ നഗര’ (ഈസ ടൗണിനെ അങ്ങനെയാണ് വിശേഷിപ്പിക്കുന്നത്) ത്തിലെ ‘വേദഅ’ പരേഡില്‍ പങ്കെടുക്കാനും സാക്ഷ്യം വഹിക്കാനും എത്തിയിരുന്നു.
‘വേദ’അ’ അല്ലെങ്കില്‍ ‘വിട’ ഘോഷയാത്ര റമദാനിന്റെ അവസാനത്തെ ദിവസങ്ങളിലാണ് നടത്തുക. സാധാരണയായി മുഹറഖിലും റിഫയിലും റമദാനോട് വിടപറഞ്ഞുള്ള ഘോഷയാത്ര നടക്കാറുണ്ട്.
The post റമദാന്‍ മാസത്തോട് വിടപറഞ്ഞ് ‘മഹാന്മാരുടെ നഗരം’ appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.