മനാമ: ദിശാ ബോധം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന യുവതലമുറയെ സമൂഹത്തിനും കുടുംബത്തിനും അനുഗുണമുള്ളവരാക്കി മാറ്റാനും, മാറിവരുന്ന വിദ്യാഭ്യാസ രീതികള്‍ കാലഘട്ടത്തിന്റെ ആവശ്യത്തിനനുസരിച്ച് കുട്ടികളില്‍ സന്നിവേശിപ്പിക്കുന്നതില്‍ അധ്യാപകരും രക്ഷിതാക്കളും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതിന്റെ പ്രാധാന്യവും മുന്‍ നിര്‍ത്തി റയ്യാന്‍ സ്റ്റഡി സെന്റര്‍ ഫ്യൂച്ചര്‍ ലൈറ്റ്സ് 2.0 എന്ന പേരില്‍ ‘പേരന്റ്‌സ് ഓറിയന്റേഷന്‍ പ്രോഗ്രാം’ സംഘടിപ്പിക്കുന്നു.
സെപ്റ്റംബര്‍ 19 വെള്ളിയാഴ്ച വൈകിട്ട് 6.15 ന് ഹൂറ റയ്യാന്‍ സെന്ററില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ മാതാപിതാക്കള്‍ക്ക് വിവിധ വിഷയങ്ങളില്‍ പാരന്റിംഗ് സെഷനുകളും, സമ്മര്‍ വെക്കേഷന്‍ കാലയളവില്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ‘സമ്മറൈസ് – 2025’ പ്രോഗ്രാമില്‍ മികച്ച പ്രകടനം കാഴ്ചവെച്ച കുട്ടികള്‍ക്കുള്ള അനുമോദനവും ഉണ്ടായിരിക്കുന്നതാണെന്ന് പ്രോഗ്രാം കണ്‍വീനര്‍ അബ്ദുല്‍ സലാം അറിയിച്ചു.
പരിപാടിയോടനുബന്ധിച്ച് പ്രത്യേക പാര്‍ക്കിങ് സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
The post റയ്യാന്‍ ഫ്യൂച്ചര്‍ ലൈറ്റ്സ് പ്രോഗ്രാം ഈ മാസം 19ന് appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.