മനാമ: റയ്യാന്‍ സ്റ്റഡി സെന്റര്‍ മദ്രസാ വിദ്യാര്‍ത്ഥികള്‍ക്കായി നവംബര്‍ 21, വെള്ളിയാഴ്ച അല്‍ ഹമല സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വെച്ച് നടത്തുന്ന സ്‌പോര്‍ട്‌സ് ഫെസ്റ്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കണ്‍വീനര്‍ അബ്ദുല്‍ സലാം ചങ്ങരംചോല അറിയിച്ചു. വൈകുന്നേരം മൂന്നുമണി മുതല്‍ രാത്രി 10 മണിവരെയാണ് കായിക മത്സരങ്ങള്‍ നടക്കുക.
മത്സരാര്‍ത്ഥികളെ ചുവപ്പ്, നീല, പച്ച, മഞ്ഞ എന്നീ ഹൗസുകളിലായി അവരുടെ പ്രായത്തിനനുസരിച്ച് ക്രമീകരിച്ചിട്ടുണ്ടെന്നും നേരത്തെ നല്‍കിയ ചെസ്റ്റ് നമ്പറുകള്‍ ഗ്രൗണ്ടിലെത്തുമ്പോള്‍ ധരിക്കേണ്ടതാണെന്നും ഗെയിം കോര്‍ഡിനേറ്റര്‍ തൗസീഫ് അഷറഫ് അറിയിച്ചു.
റിഫ, ഈസ ടൗണ്‍, ഹിദ്ദ്, ഹൂറ മദ്രസകളില്‍ പഠിക്കുന്ന 350 ലധികം വിദ്യാര്‍ത്ഥികള്‍ വിവിധ മത്സരങ്ങളില്‍ മാറ്റുരക്കുന്നുണ്ടെന്നും, വിദ്യാര്‍ത്ഥികളെല്ലാം തന്നെ അവരവര്‍ക്ക് ലഭിച്ച ഹൗസുകളുടെ കളറിലുള്ള സ്‌പോര്‍ട്‌സ് വസ്ത്രങ്ങള്‍ ധരിച്ചു ഗ്രൗണ്ടില്‍ കൃത്യ സമയത്തെത്തണമെന്നും, കുട്ടികളുടെ രക്ഷിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും കായിക മത്സരങ്ങള്‍ വീക്ഷിക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ടെന്നും പ്രിന്‍സിപ്പല്‍ അബ്ദുല്‍ ലത്തീഫ് ചാലിയം അറിയിച്ചു.
വിദ്യാര്‍ത്ഥികളുടെ ഹൗസുകള്‍, ചെസ്റ്റ് നമ്പറുകള്‍, മത്സര ഇനങ്ങള്‍ എന്നിവ റയ്യാന്‍ വെബ്സൈറ്റിലൂടെ ലഭ്യമാണെന്നും, രക്ഷിതാക്കള്‍ക്ക് അവരുടെ ലോഗിനുകളില്‍ അവയെല്ലാം പരിശോധിക്കാനുള്ള സംവിധാനമൊരുക്കിയിട്ടുണ്ടെന്നും, സ്‌കോറിങ്ങും മെഡല്‍ സംവിധാനങ്ങളുമെല്ലാം ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലൂടെ നിയന്ത്രിക്കുന്നതായിരിക്കുമെന്നും റഫറിമാര്‍ക്കെല്ലാം ആവശ്യമായ ട്രെയിനിങ്ങുകള്‍ നല്‍കിയിട്ടുണ്ടെന്നും ഐടി കോര്‍ഡിനേറ്റര്‍ നഫ്‌സിന്‍ അറിയിച്ചു.
സാദിഖ് ബിന്‍ യഹ്യ (റെഡ് ഹൗസ്), സുഹാദ് ബിന്‍ സുബൈര്‍ (യെല്ലോ ഹൗസ്) നഫ്‌സിന്‍ (ബ്ലൂ ഹൗസ്), സജ്ജാദ് ബിന്‍ അബ്ദുല്‍ റസാഖ് (ഗ്രീന്‍ ഹൗസ്) എന്നിവരെ ഹൗസ് മാനേജര്‍ മാരായും, വസീം അല്‍ ഹികമി ഷംസീര്‍ (ഹൂറ), സ്വാലിഹ്, കോയ (ഇസ ടൗണ്‍) ഫൈസല്‍, ഹംറാസ് (ഹിദ്ദ്), സമീര്‍, അഹ്‌മദ് നൂഹ് (റഫ) എന്നിവരെ മദ്രസാ കോര്‍ഡിനേറ്റര്‍മാരായും ചുമതലപ്പെടുത്തി.
വിദ്യാര്‍ത്ഥികളുടെ എല്ലാ ആവശ്യങ്ങള്‍ക്കും വോളണ്ടിയര്‍ സംവിധാനവും ഫസ്റ്റ് എയ്ഡ് സംവിധാനവും ഒരുക്കിയിട്ടുണ്ടെന്നും ഓര്‍ഗനൈസിംഗ് സെക്രട്ടറി ബിനു ഇസ്മായില്‍ അറിയിച്ചു. വെള്ളി, ശനി ദിവസങ്ങളിലെ രാവിലെയുള്ള മദ്രസാ ക്ലാസുകള്‍ക്ക് അവധി പ്രഖ്യാപിച്ചതായി ഹെഡ്മിസ്ട്രസ് അറിയിച്ചു.
റിഫ്രഷ്‌മെന്റ് വിതരണത്തിനായി സ്പെഷ്യല്‍ കൗണ്ടറുകളും, കൂപ്പണ്‍ സംവിധാനങ്ങളും ഏര്‍പ്പെടുത്തിയതായി റിഫ്രഷ്‌മെന്റ് കണ്‍വീനര്‍ അബ്ദുല്‍ ലത്തീഫ് സിഎം അറിയിച്ചു. കൂടുതല്‍ പോയിന്റുകള്‍ നേടുന്ന ഒന്നും രണ്ടും ഹൗസുകള്‍ക്ക് റോളിംഗ് ട്രോഫിയും, ഓരോ ഇനത്തിലെ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് മെഡലുകളും തയ്യാറായതായി മെഡല്‍ കോര്‍ഡിനേറ്റര്‍ അബ്ദുല്‍ ലത്തീഫ് ആലിയമ്പത് അറിയിച്ചു.
ചെയര്‍മാന്‍ അബ്ദുല്‍ റസാഖ് വിപിയുടെ നേതൃത്വത്തില്‍ സൗകര്യങ്ങള്‍ വിലയിരുത്തുന്നതിനായി വിളിച്ചുചേര്‍ത്ത യോഗത്തില്‍, ജനറല്‍ സെക്രട്ടറി രിസാലുദ്ദീന്‍, പ്രസിഡന്റ് ടിപി അബ്ദുല്‍ അസീസ്, ഹംസ അമേത്ത്, ഹംസ കെ ഹമദ് എന്നിവര്‍ പങ്കെടുത്തു.
The post റയ്യാന്‍ സ്‌പോര്‍ട്‌സ് ഫെസ്റ്റ് 2025; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.