റാസൽഖൈമയിലെ ജനപ്രിയ പർവത സവാരിയായ ജെയ്സ് സ്ലെഡർ താൽക്കാലികമായി അടച്ചതായി അഡ്വഞ്ചർ പാർക്കിൻ്റെ കോൾ സെൻ്റർ എക്‌സിക്യൂട്ടീവ് അറിയിച്ചു. അടച്ചതിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ജെയ്സ് സ്ലെഡർ അടച്ചിട്ട് ഇപ്പോൾ ഏകദേശം ഒരാഴ്ചയോളം ആയിട്ടുണ്ട്. പുനരാരംഭിക്കുന്ന തീയതി ഇപ്പോൾ സ്ഥിരീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
യുഎഇയിലെ ഏറ്റവും ഉയരം കൂടിയ പർവതമായ റാസൽ ഖൈമയിലെ ജബൽ ജെയ്‌സിൻ്റെ സാഹസിക സമുച്ചയത്തിലെ എട്ട് റൈഡുകളിലും ആകർഷണങ്ങളിലും ഒന്നാണ് ജെയ്സ് സ്ലെഡർ.
The post റാസൽഖൈമയിലെ ”ജെയ്സ് സ്ലെഡർ” താൽക്കാലികമായി അടച്ചു appeared first on Dubai Vartha.