• Thu. Jun 12th, 2025

24×7 Live News

Apdin News

‘റെഡ് ബലൂണ്‍’ ട്രെയിലര്‍ റിലീസ് ചെയ്തു

Byadmin

Jun 11, 2025


മനാമ: കുട്ടി സാറാ എന്റര്‍ടൈന്‍മെന്റ് അണിയിച്ചൊരുക്കുന്ന റെഡ് ബലൂണ്‍ എന്ന ഷോര്‍ട്ട് ഫിലിമിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസ് ചെയ്തു. വികാസ് സൂര്യ & ലിജിന്‍ പൊയില്‍ എന്നിവര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം പൂര്‍ണമായും ബഹ്റൈനിലാണ് ചിത്രീകരണം പൂര്‍ത്തീകരിച്ചിരിക്കുന്നത്. പ്രിയ ലിജിനാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്.

സാദിഖ്, കുട്ടി സാറ, ധനേഷ്, ബിസ്റ്റിന്‍, ജോസ്‌ന, രമ്യ ബിനോജ്, സിംല ജാസിം ഖാന്‍, പ്രശോബ്, ജെന്‍സണ്‍, ജെസ്സി, സൂര്യ, ദീപക് തണല്‍ എന്നിവര്‍ മുഖ്യ വേഷത്തില്‍ എത്തുന്നു. ഡിഒപി- ഹാരിസ് എക്കച്ചു, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍ ഷാജി പുതുക്കുടി & ഷംന വികാസ്. സസ്‌പെന്‍സ് ത്രില്ലറായിട്ടാണ് ഓരോ രംഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത്. ജൂണ്‍ 20 ന് ഡാനമാള്‍ എപ്പിസിലാണ് റിലീസ്.

 

The post ‘റെഡ് ബലൂണ്‍’ ട്രെയിലര്‍ റിലീസ് ചെയ്തു appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.

By admin