മനാമ: ബഹ്റൈനില്‍ നടന്ന റോട്ടാക്‌സ് മാക്‌സ് ഗ്രാന്‍ഡ് ഫൈനലില്‍ ചരിത്രം കുറിച്ച് വേദാന്ത് മേനോന്‍. ഇ20 സീനിയേഴ്സ് വിഭാഗത്തില്‍ വേദാന്ത് മേനോന്‍ രണ്ടാം സ്ഥാനം നേടി. ബഹ്റൈന് വേണ്ടിയാണ് വേദാന്ത് മേനോന്‍ മത്സരിച്ചത്. രാജ്യത്തിനായി ഈ നേട്ടം കൈവരിക്കുന്ന ബഹ്റൈനില്‍ നിന്നുള്ള ആദ്യ ഡ്രൈവറാണ് ഇദ്ദേഹം.
സഖിറിലെ ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ കാര്‍ട്ടിംഗ് സര്‍ക്യൂട്ടിലാണ് ഫൈനല്‍സ് നടന്നത്. ബഹ്റൈനെ പ്രതിനിധീകരിച്ച് പങ്കെടുത്ത ആറു റൈസര്‍മാരില്‍ വേദാന്ത് ഒന്നാമതെത്തി. ഇ20 സീനിയര്‍ ഫൈനലില്‍ യൂസിഫ് അലാലിയും മുഹമ്മദ് അല്‍ഹസനും യഥാക്രമം എട്ടാം സ്ഥാനത്തും 15-ാം സ്ഥാനത്തും ഫിനിഷ് ചെയ്തു.
ഈ വര്‍ഷത്തെ റോട്ടാക്‌സ് മാക്‌സ് ഗ്രാന്‍ഡ് ഫൈനലില്‍ 60 രാജ്യങ്ങളില്‍ നിന്നുള്ള അന്താരാഷ്ട്ര കാര്‍ട്ടിംഗിലെ ഏറ്റവും മികച്ച 363 താരങ്ങള്‍ പങ്കെടുത്തു. 2020 ലാണ് വേദാന്ത് മേനോന്‍ തന്റെ കാര്‍ട്ടിംഗ് കരിയര്‍ ആരംഭിച്ചത്. ബഹ്റൈനില്‍ ഒന്നിലധികം പോഡിയം ഫിനിഷുകളും ക്ലോസ് ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങളും വേദാന്ത് നേടിയിട്ടുണ്ട്.
The post റോട്ടാക്‌സ് മാക്‌സ് ഗ്രാന്‍ഡ് ഫൈനല്‍; രണ്ടാമതെത്തി ബഹ്‌റൈനിന്റെ വേദാന്ത് മേനോന്‍ appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.