• Tue. Jun 17th, 2025

24×7 Live News

Apdin News

ലഹരിക്കെതിരെ യുവതയുടെ പ്രതിരോധം; ഐവൈസിസി യൂത്ത് അലേര്‍ട്ടിന് ഇന്ന് തുടക്കം

Byadmin

Jun 17, 2025


മനാമ: ജൂണ്‍ 27 ന് ബഹ്റൈന്‍ കേരളീയ സമാജത്തില്‍ വെച്ച് നടക്കുന്ന ഐവൈസിസി യൂത്ത് ഫെസ്റ്റ് പ്രചാരണ ഭാഗമായി വിവിധ ഏരിയകളില്‍ യൂത്ത് അലേര്‍ട്ട് എന്ന പേരില്‍ ഐവൈസിസി യൂത്ത് ഫെസ്റ്റ് പ്രോഗ്രാം കമ്മറ്റി ലഹരി വിരുദ്ധറാലി സംഘടിപ്പിക്കുന്നു. സംഘടനയുടെ 9 ഏരിയ കമ്മറ്റികളെ 3 മേഖലകളാക്കി തിരിച്ചുകൊണ്ട് നടത്തുന്ന യൂത്ത് അലേര്‍ട്ട് വേദികളില്‍ കെപിസിസി കലാ സാംസ്‌കാരിക വിഭാഗമായ സംസ്‌കാര സാഹിതിയുടെ ‘തണല്‍’ എന്ന ചെറു നാടകവും അരങ്ങേറും.

ഐവൈസിസി പ്രവര്‍ത്തകര്‍ അഭിനയിക്കുന്ന നാടകം 3 മേഖല വേദികളിലും ഒപ്പം ജൂണ്‍ 27 നുള്ള യൂത്ത് ഫെസ്റ്റ് വേദിയിലും അവതരിപ്പിക്കും. വര്‍ദ്ധിച്ചു വരുന്ന ലഹരി ഉപയോഗം സമൂഹത്തില്‍ വിവിധ തരത്തിലുള്ള പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന സാഹചര്യം മുന്‍നിര്‍ത്തി അത്തരം തിന്മകളില്‍ നിന്ന് ഇന്നുള്ളവരെയും ഇനിയുള്ള തലമുറയെയും മോചിപ്പിക്കുക എന്ന ഉദ്ദേശംവെച്ചുകൊണ്ട് ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുമായി സംഘടന മുന്നോട്ട് പോവുകയാണ്.

അതിന്റെ ആദ്യപടിയായി ഇന്ന് ഗുദൈബിയ, മുഹറഖ്, ഹിദ്ദ്-അറാദ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ രാത്രി 7.30 ന് ഇന്ത്യന്‍ ഡിലൈറ്റ്‌സ് റെസ്റ്റോറന്റ്ല്‍ വെച്ച് യൂത്ത് അലേര്‍ട്ട് പരിപാടിക്ക് തുടക്കമാകും. പരിപാടിയിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതായി ഐവൈസിസി ബഹ്റൈന്‍ പ്രസിഡന്റ് ഷിബിന്‍ തോമസ്, സെക്രട്ടറി രഞ്ജിത്ത് മാഹി, യൂത്ത് ഫെസ്റ്റ് ജനറല്‍ കണ്‍വീനര്‍ ജിതിന്‍ പരിയാരം, പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ ഫാസില്‍ വട്ടോളി എന്നിവര്‍ അറിയിച്ചു.

The post ലഹരിക്കെതിരെ യുവതയുടെ പ്രതിരോധം; ഐവൈസിസി യൂത്ത് അലേര്‍ട്ടിന് ഇന്ന് തുടക്കം appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.

By admin