• Tue. Feb 25th, 2025

24×7 Live News

Apdin News

‘ലിബറലുകള്‍ക്ക് ഇരട്ടത്താപ്പ്, ജനം വിശ്വസിക്കില്ല,’ മോദിക്കും ട്രംപിനും വേണ്ടി ശബ്ദമുയര്‍ത്തി മെലോണി – Nri Malayalee | Latest UK News | Latest Kerala News | Breaking News Kerala | Kerala Online News | Malayalam Online Internet News

Byadmin

Feb 25, 2025


Posted By: Nri Malayalee
February 24, 2025

സ്വന്തം ലേഖകൻ: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുള്‍പ്പെടെയുള്ള വലതുപക്ഷ നേതാക്കള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തി ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി. ഇടത്- ലിബറല്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് നേരെ രൂക്ഷ വിമര്‍ശനമുന്നയിച്ചതിനൊപ്പമാണ് മെലോണി, മോദിക്ക് വേണ്ടിയും സംസാരിച്ചത്. വാഷിങ്ടണില്‍ നടന്ന കണ്‍സര്‍വേറ്റീവ് പൊളിറ്റിക്കല്‍ ആക്ഷന്‍ കോണ്‍ഫറന്‍സില്‍ (സിപിഎസി) ഓണ്‍ലൈനിലൂടെ സംസാരിക്കുകയായിരുന്നു മെലോണി.

വലതുപക്ഷ നേതാക്കളുടെ ഉയര്‍ച്ചയില്‍, പ്രത്യേകിച്ച് ട്രംപ് വൈറ്റ് ഹൗസിലേക്ക് മടങ്ങിയതിന് ശേഷം ലിബറലുകള്‍ കൂടുതല്‍ നിരാശരാണ്. തൊണ്ണൂറുകളില്‍ ബില്‍ ക്ലിന്റണും ടോണി ബ്ലെയറും ആഗോള ഇടത്- ലിബറല്‍ ശൃംഖല സൃഷ്ടിച്ചപ്പോള്‍ അവരെ രാഷ്ട്രതന്ത്രജ്ഞര്‍ എന്നാണ് വിളിച്ചിരുന്നത്. ഇന്ന്, ട്രംപും മെലോണിയും ഹാവിയര്‍ മിലേയും നരേന്ദ്ര മോദിയും സംസാരിക്കുമ്പോള്‍, അവരെ ജനാധിപത്യത്തിന് ഭീഷണി എന്നും വിളിക്കുന്നു. ഇതാണ് ഇടതുപക്ഷത്തിന്റെ ഇരട്ടത്താപ്പ്. നമ്മളതുമായി പൊരുത്തപ്പെട്ടു. എന്നാല്‍ ജനങ്ങള്‍ അവരുടെ നുണകളില്‍ വിശ്വസിക്കുന്നില്ല. അവര്‍ ഞങ്ങള്‍ക്ക് നേരെ ചെളിവാരിയെറിഞ്ഞിട്ടും ജനങ്ങള്‍ ഞങ്ങള്‍ക്ക് വോട്ട് ചെയ്യുന്നു. മെലോനി പറഞ്ഞു.

ബാഹ്യ സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ആഗോള യാഥാസ്ഥിതികരുമായി ചേര്‍ന്നുനില്‍ക്കുന്ന ശക്തനായ നേതാവാണ് ഡൊണാള്‍ഡ് ട്രംപ്. യാഥാസ്ഥികര്‍ വിജയിക്കുന്നത് മാത്രമല്ല, യാഥാസ്ഥിതികര്‍ ഇപ്പോള്‍ ആഗോളതലത്തില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നതും ഇടതുപക്ഷത്തെ പരിഭ്രാന്തിയിലാക്കുന്നു. ട്രംപിന്റെ വിജയത്തോടെ ഇത് വര്‍ധിച്ചു. അവര്‍ കൂട്ടിചേര്‍ത്തു.

By admin