• Tue. Oct 29th, 2024

24×7 Live News

Apdin News

ലേബർ സർക്കാരിന്റെ കന്നി ബജറ്റിന് കാതോർത്ത് ബ്രിട്ടൻ; കടുത്ത സാമ്പത്തിക നടപടികൾ? – Nri Malayalee | Latest UK News | Latest Kerala News | Breaking News Kerala | Kerala Online News | Malayalam Online Internet News

Byadmin

Oct 28, 2024


Posted By: Nri Malayalee
October 28, 2024

സ്വന്തം ലേഖകൻ: ലേബർ സർക്കാരിന്റെ കന്നി ബജറ്റിന് കാതോർത്തിരിക്കുകയാണ് ബ്രിട്ടൻ. ബുധനാഴ്ചയാണ് കിയേർ സ്റ്റാമെറിന്റെ നേതൃത്വത്തിലുള്ള പുതിയ ലേബർ സർക്കാരിന്റെ ബജറ്റ്. തിരഞ്ഞെടുപ്പു വാഗ്ദാനം പാലിച്ച് ചാൻസിലർ റെയ്ച്ചൽ റീവ്സ് നികുതി വർധനകൾ ഒഴിവാക്കുമോ എന്നറിയാൻ കാത്തിരിക്കുകയാണ് ജനങ്ങൾ.

അധികാരത്തിലെത്തിയാൻ ഇൻകം ടാക്സ്, നാഷനൽ ഇൻഷുറൻസ്, വാറ്റ് എന്നിവ വർധിപ്പിക്കില്ലെന്ന് ലേബർ പാർട്ടി മാനിഫെസ്റ്റോയിൽ ഉറപ്പു നൽകിയിരുന്നു. എന്നാൽ അധികാരം ഏറ്റയുടൻ 22 ബില്യൻ പൗണ്ടിന്റെ ബ്ലാക്ക്ഹോൾ തീർത്താണ് ടോറി സർക്കാർ അധികാരം ഒഴിഞ്ഞതെന്ന് പ്രഖ്യാപിച്ച്, കടുത്ത സാമ്പത്തിക നടപടികളിലേക്ക് കടക്കുമെന്ന മുന്നറിയിപ്പാണ് സർക്കാർ ജനങ്ങൾക്കു നൽകിയത്. ഇത് മറികടക്കാൻ നികുതി വർധിപ്പിക്കുമോ എന്ന ആശങ്ക പലരും പ്രകടിപ്പിക്കുന്നുണ്ട്.

പ്രത്യക്ഷമായ നികുതി വർധനയ്ക്കു പകരം അസെറ്റ് ടാക്സ്, ഇൻഹെറിറ്റൻസ് ടാക്സ് എന്നിവയിൽ കാതലായ മാറ്റങ്ങൾ എല്ലാവരും പ്രതീക്ഷിക്കുന്നു. തൊഴിലാളികളുടെ നാഷനൽ ഇൻഷുറൻസ് വിഹിതത്തിൽ മാറ്റങ്ങൾ വരുത്താതെ തൊഴിലുടമകൾ നൽകുന്ന വിഹിതത്തിൽ വർധന വരുത്താനാണ് തീരുമാനം. 20 ബില്യൻ പൗണ്ട് ഇത്തരത്തിൽ സമാഹകരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇത് പരോക്ഷമായി തൊഴിലാളികളെ തന്നെ ബാധിക്കും. പല വലിയ സ്ഥാപനങ്ങളും തൊഴിലാളികളുടെ എണ്ണം കുറച്ചാകും ഈ പ്രതിസന്ധിയെ മറികടക്കാൻ ശ്രമിക്കുക.

നികുതി വർധനയ്ക്കൊപ്പം 40 ബില്യൺ പൗണ്ടിന്റെ ചെലവ് ചുരുക്കലും ബജറ്റിന്റെ പ്രഖ്യാപനങ്ങളിൽ ഉണ്ടാകും. ബുധനാഴ്ച പന്ത്രണ്ടരയ്ക്കാണ് 14 വർഷത്തെ ഇടവേളയ്ക്കു ശേഷമുള്ള ലേബർ ബജറ്റ് പാർലമെന്റിൽ അവതരിപ്പിക്കുക. മുൻ ചാൻസിലർ കൂടിയായ പ്രതിപക്ഷ നേതാവ് ഋഷി സുനക് തുടർന്ന് ബജറ്റിനോട് പ്രതികരിച്ച് പ്രസംഗിക്കും. പ്രതിപക്ഷ നേതാവെന്ന നിലയിൽ ഋഷിയുടെ അവസാനത്തെ പ്രസംഗമാകും ഇത്. നവംബർ രണ്ടിന് തിരഞ്ഞെടുക്കപ്പെടുന്ന പുതിയ ടോറി നേതാവാകും പിന്നീട് പ്രതിപക്ഷ നേതാവ്.

By admin