• Sat. Jan 4th, 2025

24×7 Live News

Apdin News

ലൈസന്‍സില്ലാതെ പ്രവര്‍ത്തി ക്കുന്ന ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പുമായി സൗദി – Nri Malayalee | Latest UK News | Latest Kerala News | Breaking News Kerala | Kerala Online News | Malayalam Online Internet News

Byadmin

Jan 1, 2025


Posted By: Nri Malayalee
December 31, 2024

സ്വന്തം ലേഖകൻ: ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന ടൂറിസം, ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പുമായി സൗദി ഭരണകൂടം. അത്തരം സ്ഥാപനങ്ങള്‍ക്കെതിരേ 10 ലക്ഷം റിയാല്‍ വരെ പിഴ ചുമത്തുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. നടപടികള്‍ ഒഴിവാക്കാന്‍ അത്തരം സ്ഥാപനങ്ങള്‍ ബിസിനസ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിന് മുമ്പ് ലൈസന്‍സ് നേടുകോ നേരത്തേ ഉള്ളവര്‍ അത് പുതുക്കുകയോ ചെയ്യണമെന്ന് ടൂറിസം മന്ത്രാലയം നിര്‍ദ്ദേശിച്ചു.

തെറ്റ് ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കെതിരെ 10 ലക്ഷം റിയാല്‍ വരെ പിഴയ്ക്കു പുറമെ, സ്ഥപനങ്ങള്‍ അടച്ചുപൂട്ടല്‍ ഉള്‍പ്പെടെയുള്ള നടപടികളും സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. നിയമലംഘകരുടെ പേരുകള്‍ പ്രാദേശിക മാധ്യമങ്ങളില്‍ അവരുടെ ചെലവില്‍ പരസ്യപ്പെടുത്തുകയും ചെയ്യും.

സ്വകാര്യ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ ഹോസ്പിറ്റാലിറ്റി സൗകര്യങ്ങള്‍ക്കും അവയുടെ പ്രവര്‍ത്തനത്തിന് സാധുതയുള്ള ലൈസന്‍സ് ഉണ്ടായിരിക്കണമെന്ന് മന്ത്രാലയം വ്യക്തമാക്കി. ടൂറിസം മേഖലയ്ക്കുള്ള വ്യവസ്ഥകള്‍ അനുസരിച്ച്, രാജ്യത്തിലെ വിനോദസഞ്ചാരികള്‍ക്കും സന്ദര്‍ശകര്‍ക്കും നല്‍കുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണിതെന്നും അധികൃതര്‍ അറിയിച്ചു.

ലൈസന്‍സുകളോ പ്രവര്‍ത്തനാനുമതികളോ ഇല്ലാതെ പ്രാദേശിക, അന്തര്‍ദേശീയ ബുക്കിംഗ് പ്ലാറ്റ്ഫോമുകളിലും സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളിലും ഹോട്ടല്‍ മുറികള്‍, വില്ലകള്‍, റെസ്റ്റ് റൂമുകള്‍, റെസ്‌റ്റൊറന്റുകള്‍ തുടങ്ങിയ തങ്ങളുടെ സേവനങ്ങള്‍ വിപണനം ചെയ്യുന്ന ചില ഹോസ്പിറ്റാലിറ്റി സൗകര്യങ്ങളുടെ നിയ ലംഘനങ്ങള്‍ മന്ത്രാലയം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ശക്തമായ നടപടികളെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ഇതേത്തുടര്‍ന്ന്, എല്ലാ ട്രാവല്‍, ടൂറിസം സേവന ദാതാക്കളോടും പ്രാദേശിക, അന്തര്‍ദേശീയ ബുക്കിംഗ് പ്ലാറ്റ്ഫോമുകളോടും അവരുടെ ഹോസ്പിറ്റാലിറ്റി സേവനങ്ങളുടെ പട്ടികയില്‍ നിന്ന് ലൈസന്‍സില്ലാത്തതോ അനധികൃതമോ ആയ സൗകര്യങ്ങള്‍ ഉടനടി നീക്കം ചെയ്യാന്‍ മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഹോസ്പിറ്റാലിറ്റി നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ലൈസന്‍സിംഗ്, ക്ലാസിഫിക്കേഷന്‍ ആവശ്യകതകള്‍ പാലിക്കേണ്ടതിന്റെ പ്രാധാന്യം അടിവരയിടുന്ന ‘ഞങ്ങളുടെ അതിഥികള്‍ക്ക് മുന്‍ഗണന’ എന്ന കാമ്പയിന്‍ മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്.

യൂണിഫൈഡ് ടൂറിസം സെന്റര്‍ നമ്പര്‍ 930 വഴി ഹോസ്പിറ്റാലിറ്റി സേവനങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ അറിയിക്കാനും ഇത് ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നു. എല്ലാ സന്ദര്‍ശകര്‍ക്കും സുരക്ഷിതവും ആസ്വാദ്യകരവുമായ അനുഭവം ഉണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി രാജ്യത്തെ ടൂറിസം സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ ഈ നടപടികള്‍ ലക്ഷ്യമിടുന്നു. പരിശോധന ശക്തമാക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. നിയമലംഘകർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും.

By admin