മനാമ: ലോകകപ്പ് ഫുട്ബാള്‍ ഏഷ്യന്‍ യോഗ്യത മത്സരത്തില്‍ ഇന്തോനേഷ്യയോട് പാരാജയപ്പെട്ട് ബഹ്‌റൈന്‍. ജക്കാര്‍ത്തയിലെ ഗെലോറ ബംഗ് കര്‍ണോ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 1-0 എന്ന സ്‌കോറിനാണ് ആതിഥേയര്‍ക്ക് മുന്നില്‍ ബഹ്‌റൈന്‍ വീണത്.
കളിയുടെ 24-ാം മിനിറ്റില്‍ റൊമേനി നേടിയ ഗോളോടെ മുന്നിലെത്തിയ ഇന്തോനേഷ്യ പിന്നീട് ലീഡ് നിലനിര്‍ത്തുകയായിരുന്നു. നേരത്തേ ജപ്പാനോടേറ്റ തോല്‍വിയോടെ ഗ്രൂപ്പ് സിയില്‍ ആറ് പോയന്റുമായി അഞ്ചാം സ്ഥാനത്തായിരുന്നു ടീം. ഇന്തോനേഷ്യയോടും തോറ്റതോടെ പോയന്റ് നിലയും സ്ഥാനവും മാറാതെ തുടരുകയാണ്.
ബഹ്‌റൈനെതിരെയുള്ള ആദ്യ മത്സരം ജയിച്ചതോടെ ജപ്പാന്‍ ലോകകപ്പിന് യോഗ്യത നേടിയിരുന്നു. ഓരോ ഗ്രൂപ്പില്‍നിന്ന് ആദ്യ രണ്ട് സ്ഥാനക്കാര്‍ക്ക് ലോകകപ്പിലേക്ക് നേരിട്ട് യോഗ്യത ലഭിക്കും. മൂന്നും നാലും സ്ഥാനക്കാര്‍ യോഗ്യതാ മത്സരത്തിന്റെ നാലാം റൗണ്ടിലേക്ക് പരിഗണിക്കപ്പെടും. അതേസമയം, ബഹ്‌റൈന്‍ ജൂണ്‍ അഞ്ചിന് സൗദിക്കെതിരെയും ജൂണ്‍ പത്തിന് ചൈനക്കെതിരെയും മത്സരത്തിനിറങ്ങും.
The post ലോകകപ്പ് ഫുട്ബാള്‍ യോഗ്യതാ മത്സരം; ഇന്തോനേഷ്യയോട് പരാജയപ്പെട്ട് ബഹ്റൈന്‍ appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.