• Mon. Mar 31st, 2025

24×7 Live News

Apdin News

ലോകകപ്പ് യോഗ്യത നേടി അര്‍ജന്റീന | PravasiExpress

Byadmin

Mar 28, 2025


ബ്യൂണസ് ഐറിസ : ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തിന് യോഗ്യത നേടി അര്‍ജന്റീന. യുറുഗ്വായ്- ബൊളീവിയ മത്സരം സമനിലയില്‍ കലാശിച്ചതോടെയാണ് നിലവിലെ ചാംപ്യന്മാരായ അര്‍ജന്റീന 2026 ലോകകപ്പിലേക്ക് യോഗ്യത നേടിയത്.

13 കളികളില്‍ നിന്നായി അര്‍ജന്റീനയ്ക്ക് 28 പോയിന്റാണുള്ളത്. ലാറ്റിനമേരിക്കയില്‍ നിന്നും ലോകകപ്പ് യോഗ്യത നേടുന്ന ആദ്യ ടീമാണ് അര്‍ജന്റീന. അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളിലായിട്ടാണ് അടുത്ത വര്‍ഷം ലോകകപ്പ് നടക്കുക.

2022ല്‍ ഖത്വറില്‍ നടന്ന ലോകകപ്പിലാണ് അര്‍ജന്റീന മൂന്നാം ലോകകിരീടം സ്വന്തമാക്കിയത്. ബ്രസീലുമായിട്ടുള്ള മത്സരത്തിന് മുമ്പാണ് അര്‍ജന്റീന ലോകകപ്പ് യോഗ്യത ഉറപ്പാക്കിയത്.

ലാറ്റിനമേരിക്കയില്‍ നിന്നും ആറു ടീമുകളാണ് ലോകകപ്പിന് നേരിട്ട് യോഗ്യത നേടുക. ഏഴാമതെത്തുന്ന ടീം യോഗ്യതയ്ക്കായി പ്ലേ ഓഫ് കളിക്കേണ്ടി വരും.

By admin