Posted By: Nri Malayalee
February 8, 2025
![](https://i0.wp.com/www.nrimalayalee.com/wp-content/uploads/2025/02/Screenshot-2025-02-08-170236-640x334.png?resize=640%2C334)
സ്വന്തം ലേഖകൻ: ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ടുകളുടെ റാങ്കിങ് ഹെന്‍ലി പാസ്‌പോര്‍ട്ട് സൂചിക പുറത്തുവിട്ടു. ഇതുപ്രകാരം ഇന്ത്യ 80ാം സ്ഥാനം നേടി. സൂചികയില്‍ സിംഗപ്പൂരാണ് ഒന്നാം സ്ഥാനത്ത്. ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍(IATA)ന്റെ പങ്കാളിത്തത്തോടെയാണ് ഹെന്‍ലി ആന്‍ഡ് പാര്‍ട്ട്‌ണേര്‍സ് സൂചിക തയ്യാറാക്കിയിട്ടുള്ളത്.
199 പാസ്‌പോര്‍ട്ടുകളെ റാങ്കിങ്ങിന് ഉള്‍പ്പെടുത്തി. ഫ്രീ വീസ, വീസ-ഓണ്‍- അറൈവല്‍ ആക്‌സസ് തുടങ്ങിയ ഘടകങ്ങള്‍ അടിസ്ഥാനമാക്കിയാണ് പാസ്‌പോര്‍ട്ടുകളെ റാങ്ക് ചെയ്യുന്നത്. ജപ്പാനാണ് ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത്. ജപ്പാന്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് 195 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാം.
ഫിന്‍ലന്റ്, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ദക്ഷിണ കൊറിയ, സ്‌പെയിന്‍ എന്നീ രാജ്യങ്ങള്‍ മൂന്നാം സ്ഥാനത്താണുള്ളത്. ഓസ്ട്രിയ. ഡെന്‍മാര്‍ക്ക്, അയര്‍ലന്റ്, ലക്‌സംബെര്‍ഗ്, നെതര്‍ലാന്റ്, നോര്‍വെ, സ്വീഡന്‍ എന്നീ രാജ്യങ്ങളാണ് നാലാം സ്ഥാനത്തുള്ളത്.
80ാം സ്ഥാനത്ത് ഇന്ത്യയോടൊപ്പം അല്‍ജീരിയ,ഇക്വറ്റോറിയല്‍ ഗ്വിനിയ, താജിക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളുമുണ്ട്.ലിസ്റ്റില്‍ ഏറ്റവും താഴെ നില്‍ക്കുന്നത് അഫ്ഗാനിസ്ഥാനാണ്. തൊട്ടുമുകളില്‍ സിറിയയും ഇറാഖുമാണുള്ളത്. സിംഗപ്പൂരും ജപ്പാനും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ആറ് സ്ഥാനം കയറിയാണ് ഈ വര്‍ഷത്തെ റാങ്കിങ്ങിലുള്ളത്.