![1704343779-news](https://i0.wp.com/www.pravasiexpress.com/wp-content/uploads/2025/02/1704343779-news.jpeg?resize=640%2C480&ssl=1)
ദുബായ്: ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ടുകളുടെ ആദ്യ 10 സ്ഥാനങ്ങളിൽ യുഎഇ ഇടം നേടി. ഏറ്റവും പുതിയ ഹെൻലി പാസ്‌പോർട്ട് സൂചികയിൽ എട്ടാം സ്ഥാനമാണ് യു എ ഇ പാസ്‌പോർട്ടിനുള്ളത്. യു എ ഇ പാസ്പോർട്ട് ഉള്ളവർക്ക് 184 രാജ്യങ്ങളിലേക്കും പ്രദേശങ്ങളിലേക്കും വിസാ രഹിത യാത്ര നടത്താൻ സാധിക്കും. 2015ൽ യു എ ഇ പാസ്പോർട്ടിന് 32-ാം സ്ഥാനമാണുണ്ടായിരുന്നത്. 227 രാജ്യങ്ങളിൽ 193 എണ്ണത്തിലേക്ക് വിസാ രഹിത/വിസാ ഓൺ അറൈവൽ യാത്ര സാധ്യമാവുന്ന.
സിംഗപ്പൂരാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത്. 190 രാജ്യങ്ങളിലേക്ക് വീതം സമാന യാത്ര സാധ്യമാവുന്ന ദക്ഷിണ കൊറിയയും ജപ്പാനും രണ്ടാം സ്ഥാനത്താണ്.187 ലക്ഷ്യസ്ഥാനങ്ങളുമായി സ്പെയിൻ, ജർമനി, ഇറ്റലി, ഫ്രാൻസ്, അയർലൻഡ്, ഫിൻലാൻഡ്, ഡെൻമാർക്ക് എന്നിവ മൂന്നാം സ്ഥാനം പങ്കിടുന്നു. ഓസ്ട്രേലിയ (189 ലക്ഷ്യ സ്ഥാനങ്ങളുമായി 6-ാം സ്ഥാനം), കാനഡ (188 ലക്ഷ്യ സ്ഥാനങ്ങളുമായി 7-ാം സ്ഥാനം), യു.എസ് (186 ലക്ഷ്യ സ്ഥാനങ്ങളുമായി 9-ാം സ്ഥാനം) എന്നിങ്ങനെയാണ് മറ്റു പാസ്പോർട്ടുകളുടെ സ്ഥാനം.
കഴിഞ്ഞ ദശകത്തിൽ 72 ലക്ഷ്യ സ്ഥാനങ്ങൾ കൂടി പട്ടികയിൽ ചേർത്തു കൊണ്ട് യുഎഇ പാസ്‌പോർട്ട് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കി. ആദ്യ പത്തിൽ ഇടം നേടിയ ഏക അറബ് രാഷ്ട്രമാണ് യു എ ഇ. പട്ടികയിൽ ഇന്ത്യ 80-ാം സ്ഥാനത്താണ്.