തമിഴിലെ ഏറ്റവും വിലയേറിയ സംവിധായകനായ ലോകേഷ് കനഗരാജും മലയാളത്തിലെ ഏറ്റവും പ്രമുഖ സംവിധായകരിലൊരാളുമായ ലിജോ ജോസ് പെല്ലിശേരിയും ഒന്നിക്കുന്നു. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ആദ്യ തമിഴ് ചിത്രം നിർമ്മിക്കുന്നത് ലോകേഷ് കനഗരാജാണെന്ന് റിപ്പോർട്ടുകൾ. ലോകേഷിന്റെ പ്രൊഡക്ഷൻ ഹൗസായ ജി സ്‌ക്വാഡിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിൽ സൂരി ആവും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുക. നിലവിൽ രാഘവ ലോറൻസിന്റെ നായകനാക്കി ഭാഗ്യരാജ് കണ്ണൻ സംവിധാനം ചെയ്യുന്ന ബെൻസ് എന്ന ചിത്രവും ജി സ്‌ക്വാഡ് ആണ് നിർമ്മിച്ചുകൊണ്ടിരിക്കുന്നത്. ലിജോ […]
ലോകേഷ് കനഗരാജും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്നു
