• Tue. Sep 2nd, 2025

24×7 Live News

Apdin News

വഖഫ് ഭേദഗതി നിയമം അടിയന്തരമായി സ്റ്റേ ചെയ്യണം: വീണ്ടും സുപ്രീംകോടതിയെ സമീപിച്ച് സമസ്ത

Byadmin

Sep 2, 2025





വഖഫ് ഭേദഗതി നിയമം അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമസ്ത വീണ്ടും സുപ്രീംകോടതിയെ സമീപിച്ചു. സുപ്രീംകോടതിക്ക് നല്‍കിയ ഉറപ്പ് ലംഘിച്ച് സര്‍ക്കാര്‍ വഖഫ് ഭൂമികള്‍ ഏറ്റെടുക്കുന്നുവെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. നിയമത്തിന്റെ പേരില്‍ കെട്ടിടങ്ങള്‍ പൊളിക്കുകയും ഭൂമി പിടിച്ചെടുക്കുകയും ചെയ്യുന്നെന്ന് സമസ്ത ആരോപിക്കുന്നു.

അഭിഭാഷകന്‍ സുള്‍ഫിക്കര്‍ അലിയാണ് ഹര്‍ജി സമര്‍പ്പിച്ചത്. നേരത്തെയും വഖഫ് നിയമ ഭേദഗതിയെ ചോദ്യം ചെയ്ത് സമസ്ത സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

കഴിഞ്ഞ മേയ് മാസത്തിലാണ് വഖഫ് നിയമത്തിനെതിരായ ഹരജികളില്‍ വാദം പൂര്‍ത്തിയാക്കിയ സുപ്രീംകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനായി മാറ്റിയത്.



By admin