• Fri. Feb 7th, 2025

24×7 Live News

Apdin News

വജ്ര സാമ്രാജ്യം, മുംബൈയിലും സൂറത്തിലും ഫാക്ടറികൾ: അതിസമ്പന്നയാണ് അദാനിയുടെ മരുമകൾ

Byadmin

Feb 7, 2025





വ്യവസായി ഗൗതം അദാനിയുടെ മകൻ ജീത്ത് അദാനിയുടെ വിവാഹ വിശേഷങ്ങൾ പുറത്തു വന്നതോടെ ഇന്റർനെറ്റില്‍ ലോകം തിരഞ്ഞ പേരാണ് ദിവ ജയ്മിൻ ഷായുടെത്. പക്ഷേ, ഏതാനും ഫോട്ടോകളൊഴിച്ച് ദിവയെ കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും ആർക്കും ലഭിച്ചില്ല. അദാനികുടുംബത്തിലേക്ക് മരുമകളായി വരുന്ന ദിവ എന്തായാലും അത്ര സാധാരണക്കാരിയാകില്ലെന്ന് ഉറപ്പാണല്ലോ.

ഗുജറാത്തിലെ പ്രമുഖ വജ്ര വ്യാപാരി ജയ്മിൻ ഷായുടെ മകളാണ് ദിവ.1976ൽ സ്ഥാപിതമായ വജ്ര കമ്പനി സി.ദിനേഷ് കോ. പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമയാണ് ദിവയുടെ പിതാവ് ജയ്മിൻ ഷാ. സൂറത്തും മുംബൈയും ആസ്ഥാനമാക്കിയാണ് കമ്പനിയുടെ പ്രവർത്തനം. രാജ്യത്തെ വജ്ര വ്യവസായത്തിൽ വലിയ പങ്കുവഹിക്കുന്ന കമ്പനിയാണ് സി. ദിനേഷ് കോ. പ്രൈവറ്റ് ലിമിറ്റഡ്. ആഗോള വജ്ര മാർക്കറ്റിലും പേരെടുക്കാൻ കമ്പനിക്കു സാധിച്ചിട്ടുണ്ട്.

അദാനി കുടുംബവുമായുള്ള ദിവയുടെ വിവാഹം രാജ്യത്തെ രണ്ടു പ്രമുഖ വ്യവസായ കുടുംബങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതാണ്. 2019ലാണ് ജീത്ത് അദാനി, അദാനി ഗ്രൂപ്പിന്റെ ഭാഗമാകുന്നത്. അദാനി വിമാനത്താവളങ്ങളുടെയും അദാനി ഡിജിറ്റൽ ലാബുകളുടെയും ചുമതല ജീത്ത് അദാനിക്കാണ്. പെൻസിൽവാനിയ സർവകലാശാലയിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയ ജീത്ത് അദാനി ഗ്രൂപ്പിന്റെ വ്യാവസായിക വികസന നയങ്ങളിൽ പ്രധാന പങ്കുവഹിക്കുന്നു.



By admin