• Wed. Jan 14th, 2026

24×7 Live News

Apdin News

വന്ദേഭാരത് സ്ലീപ്പറിൽ ആ‍ർഎസി സൗകര്യം ഉണ്ടാകില്ല; ടിക്കറ്റ് നിരക്കുകൾ പുറത്ത് വിട്ട് റെയിൽവേ

Byadmin

Jan 14, 2026


കേരളത്തിൽ ഉൾപ്പടെ ഉടൻ സർവീസ് ആരംഭിക്കുന്ന വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളുടെ ടിക്കറ്റ് നിരക്കുകൾ പ്രസിദ്ധീകരിച്ച് റെയിൽവേ. ആർഎസി അഥവാ റിസർവേഷൻ ക്യാൻസലേഷൻ വെയ്റ്റിംഗ് ലിസ്റ്റ് എന്നിവ പുതിയ വന്ദേ ഭാരത് ട്രെയിനുകളിൽ ഉണ്ടാകില്ല. നിരക്കുകൾ പ്രഖ്യാപിച്ചതിനു പിന്നാലെ ആദ്യ സ്ലീപ്പർ ട്രെയിൻ ഗുവാഹത്തി ഹൗറ റൂട്ടിൽ അടുത്തയാഴ്ച ഓടിത്തുടങ്ങും.

വന്ദേ ഭാരത് സ്ലീപ്പറിൽ മിനിമം ടിക്കറ്റ് നിരക്ക് 400 കിലോമീറ്റർ അടിസ്ഥാനമാക്കിയായിരിക്കും നിശ്ചയിക്കുക. വെയിറ്റിംഗ് ലിസ്റ്റ് ഉണ്ടാകാത്തതിനാൽ കൺഫോം ആകാത്ത ടിക്കറ്റുകൾ ഓട്ടോമാറ്റിക്കായി ക്യാൻസൽ ആകും. 3AC ടിക്കറ്റുകൾക്ക് ഒരു കിലോമീറ്ററിന് 2.4 രൂപയായിരിക്കും ടിക്കറ്റ് നിരക്ക് ഈടാക്കുക. 2AC ടിക്കറ്റുകൾക്ക് കിലോമീറ്ററിന് 3.1 രൂപയും, 1AC ടിക്കറ്റുകൾക്ക് കിലോമീറ്ററിന് 3.8 രൂപയും ഈടാക്കും. 960 രൂപയിലാണ് 3AC ടിക്കറ്റുകൾ ആരംഭിക്കുക. 1240 മുതലായിരിക്കും 2AC ടിക്കറ്റ് നിരക്കുകൾ. 1520 രൂപയാണ് 1AC മിനിമം ടിക്കറ്റ് നിരക്ക്. ഗുവാഹത്തി ഹൗറ റൂട്ടിലെ ആദ്യ ട്രെയിൻ അടുത്തയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ് ഓഫ് ചെയ്യും. ഈ റൂട്ടിൽ മറ്റ് ട്രെയിനുകൾ എടുക്കുന്നതിനേക്കാൾ മൂന്നു മണിക്കൂർ കുറഞ്ഞ സമയത്തിലാകും വന്ദേ ഭാരത് ഓടിയെത്തുക.

By admin