• Mon. Dec 8th, 2025

24×7 Live News

Apdin News

വയനാട്ടിലെ ദു​ര​ന്ത​ത്തി​ന്‍റെ ഭീ​ക​ര​ത നേ​രിൽ കണ്ട് പ്രധാനമന്ത്രി മോ​ദി; പ്രത്യേക പാക്കേജിനായി കാത്തിരിപ്പ് – Nri Malayalee | Latest UK News | Latest Kerala News | Breaking News Kerala | Kerala Online News | Malayalam Online Internet News

Byadmin

Dec 8, 2025


Posted By: Nri Malayalee
August 10, 2024

സ്വന്തം ലേഖകൻ: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തം നാശംവിതച്ച മേഖലകളിൽ ആകാശനിരീക്ഷണം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. മുണ്ടക്കൈ,ചൂരൽമല, പുഞ്ചിരിമട്ടം പ്രദേശങ്ങളിൽ വ്യോമസേനയുടെ ഹെലികോപ്റ്ററിലാണ് അദ്ദേഹം നിരീക്ഷണം നടത്തിയത്. ​

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രസഹമന്ത്രി സുരേഷ്​ഗോപി എന്നിവരും ഇതേ ഹെലികോറ്ററിൽ പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. ഇതിന് ശേഷം കല്പറ്റയിലെ എസ്.കെ.എം.ജെ. സ്കൂൾ മൈതാനത്തെ ഹെലിപാഡിൽ ഇറങ്ങിയ മോദി അവിടെനിന്ന് റോഡ് മാർഗം ദുരന്തമുണ്ടായ ചൂരൽമലയിലേക്ക് തിരിച്ചു.

പിന്നീട് പ്രധാനമന്ത്രി ദുരിതബാധിതരെ സന്ദര്‍ശിക്കും. ദുരിതാശ്വാസക്യാമ്പിലും ആശുപത്രിയിലും കഴിയുന്നവരുമായി അദ്ദേഹം സംസാരിക്കുകയും ചെയ്യും. തുടര്‍ന്ന് വയനാട് കളക്ടറേറ്റില്‍ എത്തുന്ന അദ്ദേഹം അവലോകനയോഗത്തില്‍ പങ്കെടുക്കും. 3.15-ന് തിരികെ കണ്ണൂരിലേക്ക് മടങ്ങും. വൈകീട്ട് 3.55-ന് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ഡല്‍ഹിയിലേക്ക് തിരിക്കും.

ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​മു​ണ്ടാ​യ ചൂ​ര​ൽ​മ​ല​യി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ​ത്തി. ക​ല്‍​പ്പ​റ്റ​യി​ൽ നി​ന്ന് റോ​ഡ് മാ​ര്‍​ഗം ചൂ​ര​ൽ​മ​ല​യി​ലെ​ത്തി​യ അ​ദ്ദേ​ഹം വെ​ള്ളാ​ര്‍​മ​ല ജി​വി​എ​ച്ച്എ​സും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളും സ​ന്ദ​ർ​ശി​ച്ചു.

അ​ര​മ​ണി​ക്കൂ​റോ​ളം ചൂ​ര​ൽ​മ​ല​യി​ലെ ദു​ര​ന്ത മേ​ഖ​ല സ​ന്ദ​ര്‍​ശി​ച്ച​ശേ​ഷം ബെ​യ്‌​ലി പാ​ല​ത്തി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം മ​റു​ക​ര​യി​ലേ​ക്ക് പോ​യ​ത്. പാ​ല​ത്തി​ലൂ​ടെ ന​ട​ന്ന പ്ര​ധാ​ന​മ​ന്ത്രി ര​ക്ഷാ​ദൗ​ത്യ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി സം​സാ​രി​ച്ചു. എ​ന്‍​ഡി​ആ​ര്‍​എ​ഫ്, എ​സ്ഒ​ജി ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യും സം​സാ​രി​ച്ചു.

പാ​ല​ത്തി​ന്‍റെ മ​റു​ക​ര​യി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രെ​യും ക​ണ്ട​ശേ​ഷ​മാ​ണ് പ്ര​ധാ​ന​മ​ന്ത്രി ചൂ​ര​ൽ മ​ല​യി​ല്‍ നി​ന്ന് മ​ട​ങ്ങി​യ​ത്. സ്കൂ​ള്‍ റോ​ഡി​ല്‍ വെ​ച്ച് എ​ഡി​ജി​പി എം.​ആ​ര്‍. അ​ജി​ത് കു​മാ​ര്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തെ​ക്കു​റി​ച്ചും ദു​ര​ന്ത​ത്തെ​ക്കു​റി​ച്ചും വി​ശ​ദീ​ക​രി​ച്ചു.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ, കേ​ന്ദ്ര മ​ന്ത്രി സു​രേ​ഷ് ഗോ​പി, ചീ​ഫ് സെ​ക്ര​ട്ട​റി എ​ന്നി​വ​രും പ്ര​ധാ​ന​മ​ന്ത്രി​ക്കൊ​പ്പ​മു​ണ്ട്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ചീ​ഫ് സെ​ക്ര​ട്ട​റി​യും ദു​ര​ന്ത സ്ഥ​ല​ത്ത് വ​ച്ച് പ്ര​ധാ​ന​മ​ന്ത്രി​യോ​ട് കാ​ര്യ​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ച്ചു.

By admin