• Fri. Feb 13th, 2026

24×7 Live News

Apdin News

വാട്സാപ്പിനെ നാടുകടത്താൻ റഷ്യയുടെ മാക്സ് വരുന്നു

Byadmin

Feb 13, 2026

മോസ്കോ: സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ വാട്സാപ്പിനെ നാടു കടത്താൻ റഷ്യ. 10 കോടിയിലധികം ഉപയോക്താക്കളുള്ള വാട്സാപ്പ് രാജ്യത്ത് പൂർണമായി നിരോധിക്കാനാണ് റഷ്യൻ ഭരണകൂടത്തിന്‍റെ തീരുമാനം.

ഇന്‍റർനെറ്റ് ഇടങ്ങളിൽ കൂടുതൽ സൗകര്യം കൊണ്ടുവരാൻ കൂടിയാണ് ഈ നീക്കം. റഷ്യയിലെ 10 കോടിയിലധികം വരുന്ന വാട്സാപ്പ് ഉപയോക്താക്കളെ സർക്കാർ നിയന്ത്രണത്തിലുള്ള നിരീക്ഷണ സംവിധാനങ്ങളുള്ള ആപ്പുകളിലേയ്ക്ക് മാറ്റാനാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് വാട്സാപ്പ് കമ്പനി ആരോപിച്ചു.

സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ടെലിഗ്രാം റഷ്യ നേരത്തെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. പ്രാദേശിക നിയമങ്ങൾ പാലിക്കണമെന്ന് റഷ്യൻ കമ്യൂണിക്കേഷൻസ് റെഗുലേറ്ററായ റോസ്കോം നാഡ്സർ വാട്സാപ്പിന് ആവർത്തിച്ച് മുന്നറിയിപ്പു നൽകിയിരുന്നു.

റഷ്യൻ ഇന്‍റർനെറ്റ് റെഗുലേറ്ററായ റോസ്കോം നാഡ്സർ ഏകദേശം 10 കോടി ഉപയോക്താക്കളുള്ള വാട്സാപ്പിനെ തങ്ങളുടെ ഓൺലൈൻ ലിസ്റ്റിൽ നിന്ന് നീക്കം ചെയ്തതായി ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തു.

സർക്കാർ പിന്തുണയോടെ പ്രവർത്തിക്കുന്ന മാക്സ് എന്ന ആപ്പിനെയാണ് റഷ്യ ഇതിനു പകരമായി മുന്നോട്ടു വയ്ക്കുന്നത്. ഉപയോക്താക്കളുടെ ഡേറ്റ ട്രാക്ക് ചെയ്യാൻ ഈ ആപ്പ് അധികൃതരെ സഹായിക്കുമെന്നാണ് വിദഗ്ധാഭിപ്രായം. എന്നാൽ റഷ്യൻ സ്റ്റേറ്റ് മീഡിയ ഈ ആരോപണങ്ങൾ നിഷേധിച്ചു.

2026 ഓടെ രാജ്യത്ത് വാട്സാപ്പ് സ്ഥിരമായി നിരോധിക്കുമെന്ന് റഷ്യൻ ഔദ്യോഗിക വാർത്താ ഏജൻസിയായ ടാസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യയത്തിൽ വാട്സാപ്പിനെതിരെയുള്ള കർശന നടപടികൾ പൂർണമായും ന്യായമാണെന്ന് റഷ്യൻ ഉദ്യോഗസ്ഥനായ ആന്ദ്രേ സ്വിന്‍റ്സോവ് പറഞ്ഞു.

By admin