• Sun. Aug 17th, 2025

24×7 Live News

Apdin News

‘ വാനരന്മാരുടെ ആരോപണങ്ങൾക്ക് ഞാനല്ല മറുപടി പറയേണ്ടത് ‘; മൗനം വെടിഞ്ഞ് സുരേഷ് ഗോപി

Byadmin

Aug 17, 2025



തിരുവനന്തപുരം : ലോക്സഭ തിരഞ്ഞെടുപ്പിൽ തൃശ്ശൂരിലെ വോട്ടർ പട്ടികയിൽ ക്രമക്കേട് നടത്തിയെന്ന ആരോപണത്തിൽ മൗനം വെടിഞ്ഞു കേന്ദ്രമന്ത്രി സുരേഷ്‌ ഗോപി. കള്ളവോട്ട് ആരോപണങ്ങൾക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി പറയുമെന്നും താനല്ല മറുപടി പറയേണ്ടതെന്നും പറഞ്ഞ സുരേഷ് ഗോപി, ” കുറച്ചു വാനരന്മാർ ആരോപണം ഉന്നയിക്കലുമായി ഇറങ്ങിയിട്ടുണ്ട്, അവർ സുപ്രീംകോടതിയിലേക്ക് പോകട്ടെ” എന്നും പരിഹസിച്ചു. താൻ മന്ത്രിയാണെന്നും ആ ഉത്തരവാദിത്വം കൃത്യമായി നിർവഹിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ചോദ്യങ്ങൾ കൂടുതലുണ്ടെങ്കിൽ തിരഞ്ഞെടുപ്പ് കമ്മീഷനോട് ചോദിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു.

By admin