• Wed. Jan 8th, 2025

24×7 Live News

Apdin News

വിദ്യാർഥി വീസ ലഭിക്കാനുള്ള വ്യവസ്ഥകൾ കടുപ്പിച്ച് ഓസ്ട്രേലിയ; ഇനി കൂടുതൽ രേഖകൾ വേണം – Nri Malayalee | Latest UK News | Latest Kerala News | Breaking News Kerala | Kerala Online News | Malayalam Online Internet News

Byadmin

Jan 7, 2025


Posted By: Nri Malayalee
January 6, 2025

സ്വന്തം ലേഖകൻ: ഓസ്ട്രേലിയയിൽ ഇനി മുതൽ വിദ്യാർഥി വീസ അപേക്ഷയ്ക്കൊപ്പം കൺഫർമേഷൻ ഓഫ് എൻറോൾ സർട്ടിഫിക്കറ്റ് കൂടി ഹാജരാക്കണം. പ്രവേശനം ലഭിച്ച കോഴ്സിൽ പഠിക്കാനെത്തുമെന്ന് വിദ്യാർഥി ഉറപ്പുനൽകുന്നതാണിത്. ഇതുവരെ സർവകലാശാലയുടെ ഓഫർ ലെറ്റർ മതിയായിരുന്നു.

ഓസ്ട്രേലിയയിലേക്ക് വരുന്ന വിദേശ വിദ്യാര്ത്ഥികളുടെ എണ്ണം 2.7 ലക്ഷമായി പരിമിതപ്പെടുത്താനാണ് തീരുമാനം. വീട്ട വാടകയുടെ കുതിച്ചുയരാന് കാരണമായ റെക്കോര്ഡ് കുടിയേറ്റത്തിന് പിന്നാലെയാണ് വിദേശ വിദ്യാര്ത്ഥികളുടെ എണ്ണം പരിമിതപ്പെടുത്താനുള്ള തീരുമാനത്തിലേക്ക് ഓസ്ട്രേലിയയെത്തിയത്.

ഈ പരിധിയില് ഉന്നത വിദ്യാഭ്യാസ കോഴ്സുകളും വൊക്കേഷണല് കോഴ്സുകളും പരിശീലന കോഴ്സുകളും ഉൾപ്പെടും. 2022ല് ഓസ്ട്രേലിയയില് പ്രവേശനം നേടുന്ന വിദേശ വിദ്യാര്ത്ഥികളുടെ എണ്ണം 5.10 ലക്ഷമാക്കി പരിമിതപ്പെടുത്തിയിരുന്നു. കഴിഞ്ഞ വര്ഷം ഇത് 3.75 ലക്ഷമാക്കി കുറച്ചു. വിദ്യാര്ത്ഥികളുടെ എണ്ണം പരിമിതപ്പെടുത്തുന്നതിനൊപ്പം നോണ് റീഫണ്ടബിള് വീസ(non refundable visa)യുടെ ഫീസും വര്ധിപ്പിച്ചിട്ടുണ്ട്. എയുഡി 710ല് നിന്നും എയുഡി 1600ലേക്ക് വീസ ഫീസ് വര്ധിപ്പിച്ചു.

By admin