• Fri. Nov 22nd, 2024

24×7 Live News

Apdin News

വിഭാഗീയതക്കെതിരെ പ്രതികരിക്കുന്നവർ എഴുത്തുകാർ മാത്രം: റഫീഖ് അഹമ്മദ് | Pravasi | Deshabhimani

Byadmin

Nov 21, 2024



ഷാർജ > കേരളത്തിൽ വിഭാഗീയതക്കെതിരെ പ്രതികരിക്കുന്നവർ എഴുത്തുകാർ മാത്രമെന്ന് റഫീഖ് അഹമ്മദ്. ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിലെ കാവ്യസന്ധ്യയിൽ പങ്കെടുക്കാനെത്തിയതായിരുന്നു റഫീഖ് അഹമ്മദും പി പി രാമചന്ദ്രനും. അനുഭവമില്ലാതെ കവിത ഇല്ലെന്ന് പി പി രാമചന്ദ്രനും അഭിപ്രായപ്പെട്ടു.

കേരളത്തിലെ വിഭാഗീയതക്കെതിരെയും സ്വേച്ഛാധിപത്യ പ്രവണതകൾക്കെതിരെയും ശബ്ദം ഉയർത്തുന്നത് എഴുത്തുകാർ മാത്രമാണ്. എന്നാൽ ക്ഷോഭിച്ചതുകൊണ്ടോ അട്ടഹസിച്ചതുകൊണ്ടോ കാര്യമില്ലെന്നും റഫീഖ് അഹമ്മദ് വ്യക്തമാക്കി. എഴുത്തിനെ ശ്രദ്ധിക്കുന്ന സമൂഹമല്ല ഇന്നുള്ളത്. കവിത മുദ്രാവാക്യ രീതിയിൽ എഴുതേണ്ട ഒന്നല്ല. സമൂഹ മാധ്യമങ്ങൾ ഉൾപ്പെടയുള്ള മാർഗങ്ങളിലൂടെ പ്രതികരിക്കാൻ ഇപ്പോൾ അവസരമുണ്ട്.   പല കവിതകളും വരും കാലത്തേക്ക് കൂടിയാണ് എഴുതപ്പെടുന്നത്. ഉപരിപ്ലവമായി കാര്യങ്ങളെ കാണുന്ന രീതിയിലേക്ക് കാര്യങ്ങൾ മാറി. കവിതയെ ആരും ഗൗരവത്തിലെടുക്കുന്നില്ല. ‘ഇടുങ്ങിയ ആകാശം’ എന്ന് പറയുമ്പോൾ മുകളിലേക്കാണ് നോക്കുന്നത്. മനസിലേക്ക് ആരും നോക്കുന്നില്ലെന്നും റഫീഖ് അഹമ്മദ് കൂട്ടിച്ചേർത്തു.

സത്യം അതേപടി പകർത്തിയാൽ പോലും കവിതയാവുന്ന കാലമാണിത് എന്ന് കവി പി പി രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. അനുഭവം തന്നെയാണ് കവിതയുടെ ആദ്യ ഹേതുവും ബീജവും. കാൽ വെച്ച മണ്ണിൽ നിന്നാണ് കവിത ഉണ്ടാവുന്നതെന്നും പി പി രാമചന്ദ്രൻ പറഞ്ഞു.

‘ ഒരു മുറുക്കാൻ പൊതിയുടെ ഓർമയ്ക്ക്’ എന്ന കവിതയും ഒരുവൾ, പച്ച നീല ചുവപ്പ്, പട്ടാമ്പി പുഴമണൽ എന്നീ കവിതകൾ  പി പി രാമചന്ദ്രനും  തോറ്റ കുട്ടി എന്ന കവിത റഫീഖ് അഹമ്മദും ചൊല്ലി . റഫീഖിന്റെ ‘മഴ കൊണ്ട് മാത്രം മുളക്കുന്ന’ എന്ന ഗാനം റിഷികയും ‘മരണമെത്തുന്ന നേരത്ത്’ എന്ന ഗാനം അനിരുദ്ധും പി പി രാമചന്ദ്രന്റെ ‘ലളിതം’ എന്ന കവിത മനീഷിക മധുവും ആലപിച്ചു. മാധ്യമ പ്രവർത്തകൻ ഷാബു കിളിത്തട്ടിൽ മോഡറേറ്ററായിരുന്നു.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ



By admin