• Fri. Oct 11th, 2024

24×7 Live News

Apdin News

വിലകൂടിയ കാറുകൾ ഉണ്ടായിരുന്നിട്ടും ഈ രണ്ട് സാധാരണ കാറുകൾ രത്തൻ ടാറ്റയുടെ ഗാരേജിൽ എന്നും ഇടം പിടിച്ചിരുന്നു

Byadmin

Oct 11, 2024


ടാറ്റ സൺസിൻ്റെ മുൻ ചെയർമാനും പ്രമുഖ വ്യവസായിയുമായ രത്തൻ ടാറ്റ (86) വിടപറഞ്ഞിരിക്കുന്നു. ടാറ്റ മോട്ടോഴ്‌സ് ഉൾപ്പെടെയുള്ള നിരവധി കമ്പനികളെ രത്തൻ ടാറ്റ വലിയ ഉയരങ്ങളിലെത്തിച്ചിട്ടുണ്ട്. ഇന്ന്, വാഹന സുരക്ഷയുടെ കാര്യം വരുമ്പോൾ, ടാറ്റ മോട്ടോഴ്‌സ് എന്ന പേര് ഇന്ത്യൻ വാഹന വിപണിയിൽ ഉയർന്നുകേൾക്കുന്നു. നിരവധി കമ്പനികളെ ഉയരങ്ങളിലെത്തിച്ച പ്രശസ്‍ത വ്യവസായി രത്തൻ ടാറ്റയുടെ കാർ ശേഖരത്തിൽ ഉൾപ്പെട്ട വാഹനങ്ങൾ ഏതൊക്കെയാണ്? ഇതാ ചില വിവരങ്ങൾ

രത്തൻ ടാറ്റയുടെ കാർ ശേഖരത്തിൽ ഒന്നല്ല, നിരവധി ആഡംബര കാറുകൾ ഉണ്ട്. അവയിൽ അദ്ദേഹത്തിൻ്റെ ഹൃദയത്തോട് വളരെ അടുത്തുനിൽക്കുന്ന അത്തരമൊരു കാർ ഉണ്ട്. തീർച്ചയായും, ടാറ്റ മോട്ടോഴ്‌സിൻ്റെ ഉൽപ്പന്ന നിരയിൽ നിന്ന് നീക്കം ചെയ്യപ്പെട്ട ടാറ്റ നാനോ ആണത്. ടാറ്റ നാനോ തൻ്റെ സ്വപ്‌ന പദ്ധതിയായതിനാൽ ഒരു ലക്ഷം രൂപ വിലയിൽ പുറത്തിറക്കിയ ഈ ചെറുകാറിന് അദ്ദേഹത്തിൻ്റെ ഹൃദയത്തിൽ പ്രത്യേക സ്ഥാനമുണ്ടായിരുന്നു.

ടാറ്റ നാനോ മാത്രമല്ല, 2023 ൽ ടാറ്റ ഇൻഡിക്കയുടെ 25-ാം വാർഷികമായിരുന്നപ്പോൾ, ഈ പ്രത്യേക അവസരത്തിൽ, രത്തൻ ടാറ്റ ഒരു പോസ്റ്റ് ഷെയർ ചെയ്യുകയും ടാറ്റ ഇൻഡിക്ക ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ കാർ ആണെന്ന് എഴുതുകയും ചെയ്‍തു. ഇതോടൊപ്പം, ഈ കാർ തൻ്റെ ഹൃദയത്തോട് വളരെ അടുത്താണെന്നും അദ്ദേഹം എഴുതി.

ടാറ്റ നാനോ, ടാറ്റ ഇൻഡിക്ക എന്നിവയെക്കൂടാതെ, ടാറ്റ മോട്ടോഴ്‌സിൻ്റെ ഏറ്റവും ജനപ്രിയവും സുരക്ഷിതവുമായ വാഹനമായ ടാറ്റ നെക്‌സോണും രത്തൻ ടാറ്റയുടെ കാർ ശേഖരത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം, ഈ വാഹനങ്ങൾക്ക് പുറമെ, മെഴ്‌സിഡസ് ബെൻസ് SL500, മസെരാട്ടി ക്വാട്രോപോർട്ട്, ലാൻഡ് റോവർ ഫ്രീലാൻഡർ, കാഡിലാക് XLR, ഹോണ്ട സിവിക് തുടങ്ങിയ വാഹനങ്ങളും രത്തൻ ടാറ്റയ്ക്ക് ഉണ്ടായിരുന്നു.

By admin