• Wed. Feb 12th, 2025

24×7 Live News

Apdin News

വില 40 കോടി: ഗിന്നസ് റെക്കോർഡ് നേടി ഇന്ത്യൻ ഇനമായ നെല്ലൂർ പശു

Byadmin

Feb 11, 2025





ബ്രസീലിലെ മിനാസ് ഗെറൈസിൽ നടന്ന ലേലത്തിൽ 40 കോടി രൂപയ്ക്ക് വിറ്റ് ഗിന്നസ് റെക്കോർഡ് നേടി ഇന്ത്യൻ ഇനമായ നെല്ലൂർ പശു.1,101 കിലോഗ്രാമാണ് ഈ പശുവിന്റെ ഭാരം. ഇതുവരെ വിറ്റതിൽ വച്ച് ഏറ്റവും വിലയേറിയ പശുവായ നെല്ലൂർ വിറ്റുപോയത് 4.8 മില്യൺ ഡോളറിനാണ് (ഏകദേശം 40 കോടി രൂപ).വിയറ്റിന–19 എന്നു പേരുള്ള ഇതിന് സാധാരണ നെല്ലൂർ പശുക്കളുടെ രണ്ടു മടങ്ങ് ഭാരമാണുള്ളത്.

അസാധാരണമായ ജനിതകശാസ്ത്രവും ശ്രദ്ധേയമായ ശാരീരിക സവിശേഷതകളും കാരണം ഇവ ആഗോളതലത്തിൽ പോലും അംഗീകാരം നേടിയിട്ടുണ്ട്. ടെക്സാസിലെ ഫോർട്ട് വർത്തിൽ നടന്ന “ചാമ്പ്യൻ ഓഫ് ദി വേൾഡ്” മത്സരത്തിൽ വിയറ്റിന-19 മിസ് സൗത്ത് അമേരിക്ക കിരീടം സ്വന്തമാക്കിയിട്ടുണ്ട്.

ആന്ധ്രാപ്രദേശിലെ ഓങ്കോൾ മേഖലയാണ് ഇവയുടെ സ്വദേശം ,ഇതിനാൽ തന്നെ ഓങ്കോൾ ഇനം എന്നും ഇവയെ അറിയപ്പെടുന്നു.നെല്ലൂർ പശുക്കളെ ലോകത്ത് ഏറ്റവുമധികം ഉൽപാദിപ്പിക്കുന്നത് ബ്രസീലിലാണ്.1800-കളിൽ ബ്രസീലിലെ കന്നുകാലി വ്യവസായം ആരംഭിച്ചതുമുതൽ നെല്ലൂർ പശുക്കൾ ഒരു നിർണായക ഘടകമാണ്.അതിതീവ്ര താപനിലയെ നേരിടാനുള്ള കഴിവും, രോഗ പ്രതിരോധശേഷിയും, ചിലവ് കുറഞ്ഞ പരിപാലനവും ഇവയുടെ സവിശേഷതയാണ്. ഇവയൊക്കെയാണ് വിയറ്റിന–19 ആഗോളതലത്തിൽ പോലും ഏറെ പ്രിയപ്പെട്ടതാകുന്നത്.



By admin