• Mon. Apr 21st, 2025

24×7 Live News

Apdin News

വിൻസി കുടുംബസുഹൃത്ത്, പരാതിക്കു പിന്നിൽ ഈഗോയെന്ന് ഷൈൻ

Byadmin

Apr 20, 2025





കൊച്ചി: ലഹരി ഉപയോഗിച്ചതിനു ശേഷം മോശമായി പെരുമാറിയെന്ന നടി വിൻസി അലോഷ്യസിന്‍റെ ആരോപണത്തിനു പിന്നിൽ ഈഗോയെന്ന് ഷൈൻ ടോം ചാക്കോ. പൊലീസ് ചോദ്യം ചെയ്യലിനിടെയാണ് താരം ഇക്കാര്യത്തിൽ മറുപടി നൽകിയത്. സൂത്രവാക്യം എന്ന സിനിമയുടെ സൈറ്റിൽ വച്ച് രാസലഹരി ഉപയോഗിച്ചിട്ടില്ല. വിൻസിക്ക് തന്നോടുള്ള ഈഗോയുടെ പുറത്തുള്ള പരാതിയാണിത്. കുടുംബപരമായി സുഹൃത്തുക്കളാണ്. സിനിമയുടെ സംവിധായകനോ നിർമാതാവോ ഇക്കാര്യം ശരി വക്കില്ലെന്നും ഷൈൻ മൊഴി നൽകിയിട്ടുണ്ട്.

അതേ സമയം സൂത്രവാക്യം എന്ന സിനിമയെ വെറുതേ വിടണമെന്ന് സിനിമയുടെ നിർമാതാവ് ശ്രീകാന്ത് കണ്ടർഗുള വ്യക്തമാക്കി. പ്രശ്നം ഒതുക്കിതീർക്കാൻ ശ്രമിച്ചിട്ടില്ല. മാധ്യമങ്ങളിലൂടെയാണ് വിഷയം അറിഞ്ഞത്. ദുരനുഭവം തുറന്നു പറഞ്ഞതിൽ വിൻസിയെ അഭിനന്ദിക്കുന്നു.

എന്നാൽ വിഷയവുമായി ബന്ധപ്പെട്ട് തങ്ങൾക്ക് പരാതിയൊന്നും ലഭിച്ചിരുന്നില്ലെന്നും, സാമ്പത്തികമായും വൈകാരികമായും ഈ സംഭവം ഞങ്ങളെ ബാധിച്ചിരിക്കുകയാണെന്നും സിനിമ എന്താകുമെന്നറിയില്ലെന്നും ശ്രീകാന്ത് വ്യക്തമാക്കി.



By admin