മനാമ: വീടുകളും വാഹനങ്ങളും കേന്ദ്രീകരിച്ച് കവര്‍ച്ച നടത്തിയ യുവാവ് അറസ്റ്റില്‍. വിവിധ ഗവര്‍ണറേറ്റുകളിലായി നിരവധി തവണ മോഷണം നടത്തിയ 37 കാരനെ സതേണ്‍ ഗവര്‍ണറേറ്റ് പോലീസ് ഡയറക്ടറേറ്റാണ് അറസ്റ്റ് ചെയ്തത്.
മോഷണവുമായി ബന്ധപ്പെട്ട് നിരവധി റിപ്പോര്‍ട്ടുകള്‍ ലഭിച്ചെന്ന് ഡയറക്ടറേറ്റ് വ്യക്തമാക്കി. തുടര്‍ന്ന് ഉടന്‍ തന്നെ അന്വേഷണം ആരംഭിച്ചതായും പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നെന്നും ഡയറക്ടറേറ്റ് കൂട്ടിച്ചേര്‍ത്തു.
The post വീടുകളും വാഹനങ്ങളും കേന്ദ്രീകരിച്ച് കവര്‍ച്ച; യുവാവ് അറസ്റ്റില്‍ appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.