
ഈ വർഷത്തെ ലോക ബിയർ പുരസ്കാരത്തിൽ സ്വർണം സ്വന്തമാക്കി ഇന്ത്യൻ ബിയർ ബ്രാൻഡുകളായ കിങ്ഫിഷറും സിംബയും. ബെൽജിയൻ ബിയറായ സിംബ വിറ്റിലിനാണ് രണ്ടാം സ്ഥാനം. സിംബ സ്റ്റോട്ട് മൂന്നാം സ്ഥാനം നേടി. ആഗോളതലത്തിൽ ബിയറുകളെ വിലയിരുത്തുന്നതായി സംഘടിപ്പിച്ചിരിക്കുന്ന മത്സരമാണ് വേൾഡ് ബിയർ അവാർഡ്.
ഗുണനിലവാരം, സ്റ്റൈൽ, രുചി എന്നിവയാണ് പുരസ്കാരത്തിനായി വിലയിരുത്തുന്നത്. ആഭ്യന്തര തലത്തിലും അന്താരാഷ്ട്ര തലത്തിലും ബ്രാൻഡിനെക്കുറിച്ച് അറിയാൻ ഈ പുരസ്കാരം സഹായിക്കുന്നുണ്ട്.