• Tue. Oct 29th, 2024

24×7 Live News

Apdin News

വൈറ്റ് ഹൗസില്‍ വിളക്ക് കൊളുത്തി ദീപാവലി ആഘോഷങ്ങൾക്ക് തുടക്കമിട്ട് ജോ ബൈഡൻ

Byadmin

Oct 29, 2024


വൈറ്റ് ഹൗസില്‍ ദീപാവലി ആഘോഷങ്ങൾക്ക് തുടക്കമിട്ട് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഇന്ന് വൈകുന്നേരം പ്രഥമ വനിത ജിൽ ബൈഡനൊപ്പം ബ്ലൂ റൂമിലെ ദിയ വിളക്ക് കൊളുത്തിയാണ് ആഘോഷങ്ങൾക്ക് തുടക്കമിട്ടത്.

ധാരാളം ഇന്ത്യൻ – അമേരിക്കക്കാരും ആഘോഷത്തിൽ ഒപ്പമുണ്ടായിരുന്നു. ഇന്ത്യന്‍ അമേരിക്കക്കാര്‍ക്ക് ദീപാവലി ദിവസം ബൈഡന്‍ സ്വീകരണം നല്‍കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ക്ലാസിക്കല്‍ സൗത്ത് ഏഷ്യന്‍ നൃത്ത-സംഗീത സംഘമായ നൂതനയുടെയും മറൈന്‍ കോര്‍പ്‌സ് ബാന്‍ഡിന്റെ കലാപരിപാടികളും വൈറ്റ് ഹൗസിലെ ദീപാവലി ആഘോഷത്തില്‍ ഉണ്ടാകും.

അടുത്തമാസം അഞ്ചിന് യു എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബൈഡന്‍ സംഘടിപ്പിക്കുന്ന വൈറ്റ് ഹൗസിലെ അവസാനത്തെ ദീപാവലി ആഘോഷമായിരിക്കും ഇത്.

The post വൈറ്റ് ഹൗസില്‍ വിളക്ക് കൊളുത്തി ദീപാവലി ആഘോഷങ്ങൾക്ക് തുടക്കമിട്ട് ജോ ബൈഡൻ appeared first on ഇവാർത്ത | Evartha.

By admin