മനാമ: വോയിസ് ഓഫ് ട്രിവാന്‍ഡ്രം ബഹ്റൈന്‍ ഫോറം ‘ഒരുമയോടെ ഒരോണം 2025’ എന്ന പേരില്‍ ഓണം ആഘോഷിച്ചു. ജുഫയറിലുള്ള ക്രിസ്റ്റല്‍ പാലസ് ഹോട്ടലിലാണ് പരിപാടി നടന്നത്. കുട്ടികളുടെയും മുതിര്‍ന്ന അംഗങ്ങളുടെയും വിവിധ കലാ കായിക പരിപാടികള്‍ നടന്നു.
ഓണാഘോഷ പരിപാടികള്‍ പ്രസിഡന്റ് സിബി കെ തോമസ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അരവിന്ദ് സ്വാഗതം ആശംസിച്ചു. കണ്‍വീനര്‍ സെന്‍ ചന്ദ്ര ബാബു ജോയിന്റ് കണ്‍വീനര്‍മാര്‍ ഓണാഘോഷ പരിപാടികള്‍ക്കും സദ്യക്കും നേതൃത്വം നല്‍കി.
വൈകുന്നേരം അഞ്ചു മണിവരെ തുടര്‍ന്ന പരിപാടി പുരുഷ, വനിതാ ടീമുകളുടെ ആവേശോജ്വലമായ വടംവലി മത്സരത്തോടെ സമാപിച്ചു. ചടങ്ങില്‍ പങ്കെടുത്ത എല്ലാവര്‍ക്കും വൈസ് പ്രസിഡന്റ് മനോജ് വര്‍ക്കല നന്ദി അറിയിച്ചു.
The post വോയിസ് ഓഫ് ട്രിവാന്‍ഡ്രം ഓണം ആഘോഷിച്ചു appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.