• Sat. Oct 24th, 2026

24×7 Live News

Apdin News

വ്യാജ ഇമെയിൽ വഴി ഇറ്റാലിയൻ കമ്പനിയുടെ തട്ടിപ്പ്; ലുലു ഗ്രൂപ്പിൻ്റെ 1.64 കോടി രൂപ തട്ടിയെടുത്തു

Byadmin

Oct 24, 2026


കൊച്ചി: ലുലു ഗ്രൂപ്പിനെ വ്യാജ ഇ-മെയില്‍ വഴി കബളിപ്പിച്ച് 1.64 കോടി രൂപ തട്ടിയെടുത്തതായി പരാതി. ഇറ്റാലിയന്‍ കമ്പനിയുടെ പേരിലുള്ള ഔദ്യോഗിക ഇമെയില്‍ വിലാസത്തോട് സാമ്യമുള്ള വ്യാജ ഇമെയില്‍ വിലാസങ്ങള്‍ ഉണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയത്. സംഭവത്തിൽ കൊച്ചി സൈബര്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ലുലു ഗ്രൂപ്പുമായി ദീര്‍ഘകാലമായി വ്യാപാരബന്ധമുള്ള ഇറ്റലിയിലെ ‘IE Park S.R.L എന്ന കമ്പനിയുടെ ഔദ്യോഗിക ഇമെയില്‍ വിലാസങ്ങളോട് സാമ്യമുള്ള വിലാസങ്ങളാണ് തട്ടിപ്പിനായി ഉപയോഗിച്ചത്. സെപ്റ്റംബര്‍ 2 മുതല്‍ 29 വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നത്.

ഗെയിമിങ് ഉപകരണങ്ങള്‍ വാങ്ങിയ വകയില്‍ നല്‍കാനുണ്ടായിരുന്ന തുകയാണ് തട്ടിയെടുത്തത്. വിദഗ്ധമായി വ്യാജ ഇമെയില്‍ ഐഡി സൃഷ്ടിച്ചുകൊണ്ട് ചാറ്റ് ചെയ്താണ് തട്ടിപ്പ് നടത്തിരിക്കുന്നത്. കഴിഞ്ഞ കുറച്ച് നാളുകാളായി ‘IE Park S.R.L’ എന്ന ഇറ്റാലിയന്‍ കമ്പനിയില്‍ നിന്നാണ് ഗെയിമിങ് ഉപകരണങ്ങള്‍ ലുലു ഗ്രൂപ്പ് വാങ്ങിയിരുന്നത്. ഇവര്‍ക്ക് പണം നല്‍കാന്‍ ബാക്കി ഉണ്ടായിരുന്നു. ഇത് സംബന്ധിച്ച് ഒരു ഇമെയില്‍ കഴിഞ്ഞമാസം ലുലു ഗ്രൂപ്പിന് ലഭിച്ചിരുന്നു. പിന്നാലെയാണ് തട്ടിപ്പ് നടക്കുന്നത്.

1,50,500 യൂറോ തട്ടിപ്പുകാരുടെ അക്കൗണ്ടിലേക്ക് കൈമാറുന്നത്. പിന്നീട് യഥാര്‍ത്ഥ കമ്പനിയുമായി ബന്ധപ്പെടുമ്പോഴാണ് തങ്ങള്‍ക്ക് പണം ലഭിച്ചിട്ടില്ലെന്ന അവര്‍ വ്യക്തമാക്കുന്നത്. പിന്നാലെ ആണ് ഇത് തട്ടിപ്പാണ് എന്ന് മനസിലായത്. ലുലു ഗ്രൂപ്പുമായി ഇറ്റാലിയന്‍ കമ്പനി നടത്തുന്ന ഇടപാടുകളെ കുറിച്ച് കൃത്യമായ അറിയാവുന്ന സംഘമാണ് തട്ടിപ്പ് നടത്തിയതെന്നാണ് പൊലീസ് നിഗമനം. സംഭവത്തില്‍ കൊച്ചി സൈബര്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

By admin