• Sun. Nov 24th, 2024

24×7 Live News

Apdin News

വൻഭൂരിപക്ഷത്തിന്റെ തിളക്കത്തോടെ പ്രിയങ്ക ​ഗാന്ധി പാർലമെന്റിലേക്ക്

Byadmin

Nov 24, 2024


വൻഭൂരിപക്ഷത്തിന്റെ തിളക്കത്തോടെ പ്രിയങ്ക ​ഗാന്ധി പാർലമെന്റിലേക്ക്. വയനാട്ടിൽ കന്നിയങ്കത്തിൽ പ്രിയങ്കാ ​ഗാന്ധിക്ക് മിന്നും ജയം. 403966 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രയങ്ക വയനാട്ടിൽ ഏകപക്ഷീയ വിജയം നേടിയത്. വോട്ടെണ്ണലിന്റെ തുടക്കം മുതൽ അവസാനം വരെ ലീഡ് നിലനിർത്തിക്കൊണ്ടായിരുന്നു പ്രിയങ്കയുടെ കുതിപ്പ്. എൽഡിഎഫ് സ്ഥാനാർത്ഥി സത്യൻ മൊകേരി രണ്ടാം സ്ഥാനത്തും ബിജെപി സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസ് മൂന്നാം സ്ഥാനത്തുമാണ്.

അതേസമയം, മണ്ഡലത്തിൽ എൽഡിഎഫ് വോട്ടുകൾ കുത്തനെ ഇടിഞ്ഞുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 9,41096 ഇവിഎം വോട്ടുകളിൽ 6,12020 വോട്ടുകളും പ്രിയങ്കയ്ക്കാണ് ലഭിച്ചത്.

വയനാട്ടില്‍ പ്രിയങ്ക ഗാന്ധിക്കു ലഭിച്ച വന്‍ ഭൂരിപക്ഷം കോണ്‍ഗ്രസിന്റെ മതേതര, ജനാധിപത്യ ആശയങ്ങള്‍ക്കു ലഭിച്ച അംഗീകാരമാണെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞു. ഗാന്ധി കുടുംബത്തില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം ഒരിക്കല്‍ക്കൂടി ഊട്ടിയുറപ്പിക്കുകയാണ് ചെയ്തതെന്ന് കെ.സുധാകരന്‍ വ്യക്തമാക്കി.

വയനാട്ടിൽ സിപിഐ സ്ഥാനാർഥിയോട് സിപിഎം നീതി കാണിച്ചില്ലെന്ന് ടി സിദ്ദിഖ്‌ എംൽഎ ആരോപിച്ചു. സിപിഐഎം പ്രചരണം നടത്തിയില്ലെന്നും ബൂത്ത്‌ തലത്തിൽ പ്രവർത്തനം നടത്തി ഇല്ലെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫ് വോട്ട് പ്രിയങ്കക്കു കിട്ടിയെന്നും അദ്ദേഹം പറഞ്ഞു. പോളിംഗ് കുറച്ചത് എൽഡിഎഫ് ആണെന്നും അദ്ദേഹം പറഞ്ഞു. പ്രിയങ്ക നേരിട്ട് നന്ദി പറയാൻ വയനാട്ടിൽ അടുത്ത ദിവസം വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യ സഖ്യത്തിന്റെ അടിസ്ഥാന പാഠങ്ങൾ കോൺഗ്രസ് മറന്നുപോകുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം ട്വന്റിഫോറിനോട് പറഞ്ഞു. വയനാട്ടിൽ പ്രിയങ്കക്ക് എത്ര വലിയ ഭൂരിപക്ഷം ലഭിച്ചാലും കോൺഗ്രസിന്റെ രാഷ്ട്രീയ തെറ്റിന്റെ ഉത്തരം ആകില്ല.ഇന്ത്യ സഖ്യത്തിന്റെ മുഖ്യ എതിരാളി ബിജെപിയാണ്. ബിജെപിയാണോ ഇടതുപക്ഷമാണോ മുഖ്യശത്രു എന്ന് അറിയാത്തതാണ് കോൺഗ്രസിന്റെ പ്രശ്നം. കേരള രാഷ്ട്രീയത്തിൽ യുഡിഎഫ് എൽഡിഎഫ് മത്സരം അനിവാര്യമാണ്.വയനാട്ടിൽ നടത്തിയത് അർഥഗർഭമായ രാഷ്ട്രീയ പോരാട്ടം. രാഷ്ട്രീയമല്ലാതെ മറ്റൊന്നും പറഞ്ഞിട്ടില്ല. സത്യൻ മൊകേരി കമ്മ്യൂണിസ്റ്റ് നേതാവിനെ പോലെ പോരാട്ടരംഗത്ത് ഉറച്ചുനിന്നു.ഫലം എന്തായാലും വിനയ പൂർവ്വം ഉൾക്കൊള്ളും – അദ്ദേഹം വ്യക്തമാക്കി.

By admin