• Wed. Jan 7th, 2026

24×7 Live News

Apdin News

വൻ മാറ്റവുമായി പഞ്ചിന്റെ മേക്ക് ഓവർ; പുതിയ പതിപ്പ് ഉടൻ എത്തും

Byadmin

Jan 5, 2026


വമ്പൻ‌ മാറ്റത്തിനൊരുങ്ങി പുത്തൻ ലുക്കിൽ എത്താൻ ടാറ്റയുടെ മൈക്രോ എസ്‌യുവി പഞ്ച്. ജനുവരി 13 വാഹനം അവതരിപ്പിക്കാനിരിക്കെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് ടാറ്റ. ടർബോ ചാർജ്ഡ് എൻജിൻ പുത്തൻ പഞ്ചിൽ ഉണ്ടാകുമെന്നാണ് ടീസർ വ്യക്തമാക്കുന്നത്. പഞ്ചിന്റെ ഇലക്ട്രിക് പതിപ്പിനോട് സാമ്യമുള്ളതായിരിക്കും പുതിയ പഞ്ച്.

ബ്ലാക്ക് ക്ലാഡിംഗും സിൽവർ ഫിനിഷും ചേരുന്ന പുത്തൻ ഫ്രണ്ട് ബമ്പറാണ് മുൻവശത്തെ പ്രധാന ആകർഷണങ്ങളിൽ ഒന്ന്. അൾട്രോസ് റേസറിൽ നിന്നുള്ള പരിചിതമായ 1.2-ലിറ്റർ, 3-സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോർ‌ട്ട്. പഞ്ച് ഫെയ്‌സ്‌ലിഫ്റ്റിന് വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഉള്ള ഡ്യുവൽ-ടോൺ ക്യാബിൻ ലഭിക്കും. ടാറ്റയുടെ ഏറ്റവും പുതിയ 2-സ്‌പോക്ക് സ്റ്റിയറിംഗ് വീലും ഇതിൽ ലഭിക്കും.

പുതിയ അലോയ് വീലുകളും ആകർഷകമായ ടെയിൽഗേറ്റും ശ്രദ്ധേയമാണ്. അഞ്ച് സ്പീഡ് മാനുവൽ, അഞ്ച് സ്പീഡ് എഎംടി ഗിയർബോക്സുകൾ പ്രതീക്ഷിക്കാം. സുരക്ഷയുടെ കാര്യത്തിൽ കൂടുതൽ കാര്യക്ഷമമായിരിക്കും പുതിയ പഞ്ച്. ബ്ലൈൻഡ് സ്‌പോട്ട് മോണിറ്ററിങ്, ലെയ്ൻ കീപ്പ് ക്യാമറ എന്നിവയോടൊപ്പം ലെവൽ 2 ADAS സംവിധാനവും പുത്തൽ പഞ്ചിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

By admin