• Wed. Feb 12th, 2025

24×7 Live News

Apdin News

ശമ്പളം ‘വെറും’ ഒന്നര ലക്ഷം രൂപ, മദ്യം ഫ്രീയായി നൽകും, ഹാങ് ഓവർ മാറ്റാൻ ഇടവേളയും; ഓഫറുമായി ജാപ്പനീസ് കമ്പനി

Byadmin

Feb 12, 2025


മദ്യപിച്ച് ഓഫിസിലെത്തുന്നവർക്കെതിരേ നടപടി സ്വീകരിക്കുന്നതാണ് സാധാണ കമ്പനികളുടെ രീതി. എന്നാൽ അതിൽ നിന്നൊക്കെ വ്യത്യസ്തമാണ് ജപ്പാനിലെ ടെക് കമ്പനി. ശമ്പളം ഇത്തിരി കുറവായിരിക്കും എന്നാലും ജോലിക്കിടെ സൗജന്യമായി മദ്യം വിളമ്പും, ഹാങ് ഓവർ മാറ്റാൻ ഇടവേളകളും നൽകും എന്നാണ് ജപ്പാനിലെ ഒസാക്കയിലുള്ള ട്രസ്റ്റ് റിങ് കോ ലിമിറ്റഡ് എന്ന കമ്പനിയുടെ വാഗ്ദാനം. ജോലിക്കായി അപേക്ഷകൾ ക്ഷണിച്ചതിനൊപ്പമാണ് കമ്പനി ഇക്കാര്യവും വ്യക്തമാക്കിയിരിക്കുന്നത്.

രണ്ടോ മൂന്നോ മണിക്കൂർ വേണമെങ്കിൽ ഹാങ് ഓവർ മാറ്റാനായി മാറ്റി വയ്ക്കാമെന്നാണ് കമ്പനിയുടെ വാഗ്ദാനം. വലിയ ശമ്പളം നൽകാൻ സാധിക്കില്ല, അതു കൊണ്ട് വ്യത്യസ്തമായൊരു ജോലി സംസ്കാരം കൊണ്ടു വരാമെന്ന് തീരുമാനിച്ചുവെന്നാണ് കമ്പനി സിഇഒയുടെ വിശദീകരണം.

22 ലക്ഷം യെൻ ആണ് കമ്പനി തുടക്കക്കാർക്കായി നൽകുന്ന ശമ്പളം. ഏകദേശം ഒന്നര ലക്ഷം രൂപ. അതു കൂടാതെ ഓവർ ടൈം ജോലി ചെയ്താൽ കൂടുതൽ പണവും നൽകും.

By admin